മാര്‍ഷ്യല്‍ ആര്‍ട്‌സ് പോരിനിടയില്‍ വിരലറ്റു; അറ്റുപോയ ഭാഗം എതിരാളിയുടെ ഗ്ലൗസിനുള്ളില്‍

എവിടെയാണ് കൈവിരല്‍ അറ്റ് വീണത് എന്നറിയാതെ ഏറെ നേരം തിരയുകയും ഒടുവില്‍ എതിരാളിയുടെ ഗ്ലൗസിനുള്ളില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു
മാര്‍ഷ്യല്‍ ആര്‍ട്‌സ് പോരിന് ഇടയില്‍ മത്സരാര്‍ഥിയുടെ വിരലറ്റപ്പോള്‍/ഫോട്ടോ: ട്വിറ്റര്‍
മാര്‍ഷ്യല്‍ ആര്‍ട്‌സ് പോരിന് ഇടയില്‍ മത്സരാര്‍ഥിയുടെ വിരലറ്റപ്പോള്‍/ഫോട്ടോ: ട്വിറ്റര്‍

ന്യൂയോര്‍ക്ക്: മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പോരിന് ഇടയില്‍ മത്സരാര്‍ഥിയുടെ കൈവിരല്‍ അറ്റു. എവിടെയാണ് കൈവിരല്‍ അറ്റ് വീണത് എന്നറിയാതെ ഏറെ നേരം തിരയുകയും ഒടുവില്‍ എതിരാളിയുടെ ഗ്ലൗസിനുള്ളില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. 

ഫിലാഡല്‍ഫിയയില്‍ കാനഡയുടെ ഖേതാഗ് പ്ലീവും യുഎസിന്റെ ഡെവിന്‍ ഗൂഡെയ്‌ലും തമ്മിലുള്ള പോരിന് ഇടയിലാണ് സംഭവം. പ്ലീവിന്റെ കൈവിരലാണ് അറ്റത്. അടിയന്തര ശസ്ത്രക്രിയയിലൂടെ വിരല്‍ പിന്നീട് തുന്നി ചേര്‍ത്തു. 

ആദ്യ റൗണ്ടിലെ പോരിന് ഇടയില്‍ പ്ലീവിന്റെ വലത്തെ കൈവിരല്‍ ഉളുക്കിയിരുന്നു. എന്നാല്‍ വേദന കണക്കിലെടുക്കാതെ പ്ലീവ് മത്സരം തുടര്‍ന്നു. രണ്ടാം റൗണ്ടിലേക്ക് എത്തിയപ്പോള്‍ കൈവിരല്‍ മുറിഞ്ഞെന്ന് വ്യക്തമായി. ഇതോടെ മത്സരം നിര്‍ത്തി. 

ഗൂഡെയ്‌ലിനെ വിജയിയായി പ്രഖ്യാപിച്ച് പ്ലീവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ സമയമാണ് അറ്റുപോയ വിരല്‍ കണ്ടെത്താന്‍ സഹായിക്കണം എന്ന് അനൗണ്‍സ്‌മെന്റ് വന്നത്. പിന്നീട് തന്റെ വിരല്‍ വീണത് ഗ്ലൂഡെയ്‌ലിന്റെ ഗ്ലൗസിനുള്ളിലേക്കാണെന്ന് പ്ലീവിന് അറിയാമായിരുന്നു. പ്ലീവിന്റെ നിര്‍ദേശപ്രകാരം ഗൂഡെയ്‌ലിന്റെ ഗ്ലൗസ് സംഘാടകര്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ നിന്ന് അറ്റുപോയ വിരല്‍ ഭാഗം ലഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com