തുടരെ 22 ഏകദിന ജയങ്ങള്‍, വിജയ തേരോട്ടത്തില്‍ ഓസീസ് പുരുഷ ടീമിനെ മലര്‍ത്തിയടിച്ച് പെണ്‍പടയുടെ ലോക റെക്കോര്‍ഡ്‌

ന്യൂസിലാന്‍ഡിന് എതിരായ ആദ്യ ഏകദിനത്തില്‍ ജയം പിടിച്ചതോടെയാണ് ഓസ്‌ട്രേലിയന്‍ സംഘത്തിന്റെ ചരിത്ര നേട്ടം
ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം/ഫോട്ടോ: ട്വിറ്റര്‍
ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം/ഫോട്ടോ: ട്വിറ്റര്‍

സിഡ്‌നി: തുടരെ 22 ജയങ്ങളുമായി റെക്കോര്‍ഡിട്ട് ഓസ്‌ട്രേലിയന്‍ വനിതാ ടീം. ന്യൂസിലാന്‍ഡിന് എതിരായ ആദ്യ ഏകദിനത്തില്‍ ജയം പിടിച്ചതോടെയാണ് ഓസ്‌ട്രേലിയന്‍ സംഘത്തിന്റെ ചരിത്ര നേട്ടം. 

ഓസ്‌ട്രേലിയന്‍ പുരുഷ ടീമിന്റെ റെക്കോര്‍ഡ് ആണ് ഇവിടെ വനിതാ ടീം തകര്‍ത്തത്. തുടരെ 21 ഏകദിനങ്ങള്‍ ജയിച്ചതിന്റെ റെക്കോര്‍ഡ് ആണ് ഓസീസ് പുരുഷ ടീമിന്റെ പേരിലുള്ളത്. 2003 ജനുവരി 11 മുതല്‍ 2003 മെയ് 24 വരെ ഒരു ഏകദിനവും തോല്‍ക്കാതെ കളിച്ചായിരുന്നു ഓസീസ് പുരുഷ ടീമിന്റെ നേട്ടം. 

ഓസീസ് വനിതാ ടീമാവട്ടെ 2018 മാര്‍ച്ച് 12 മുതല്‍ 2021 ഏപ്രില്‍ നാല് വരെ ഒരു ഏകദിനവും തോറ്റിട്ടില്ല. 2018 മാര്‍ച്ച് 12ന് ഇന്ത്യന്‍ ടീമിനെ വഡോദരയില്‍ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസീസ് സംഘം വിജയ തേരോട്ടം ആരംഭിച്ചത്. പിന്നാലെ ഓസ്‌ട്രേലിയ വിവിധ ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയത് ഇങ്ങനെ...

ഇന്ത്യക്കെതിരെ 3-0
പാകിസ്ഥാനെതിരെ 3-0
ന്യൂസിലാന്‍ഡിനെതിരെ 3-0
ഇംഗ്ലണ്ടിനെതിരെ 3-0
വിന്‍ഡിസിനെതിരെ 3-0
ശ്രീലങ്കയ്‌ക്കെതിരെ 3-0
ന്യൂസിലാന്‍ഡിനെതിരെ 3-0
ന്യൂസിലാന്‍ഡിനെതിരെ 1-0
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com