മുൻ ഗുജറാത്ത് ഡിജിപി ബിസിസിഐ അഴിമതി വിരുദ്ധ സമിതി അധ്യക്ഷൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2021 12:25 PM |
Last Updated: 05th April 2021 12:25 PM | A+A A- |

മുംബൈ: ബിസിസിഐയുടെ അഴിമതി വിരുദ്ധ സമിതി അധ്യക്ഷനായി ഗുജറാത്ത് മുൻ ഡിജിപി ഷാബിർ ഹുസൈൻ ഷെയ്ഖദം ഖണ്ഡ്‌വാലയെ നിയമിച്ചു. കഴിഞ്ഞ മാസം 31ന് കാലവധി അവസാനിച്ച അജിത് സിങ് ഷെഖാവത്തിന് പകരമാണ് ഷാബിർ ഹുസൈൻ നിയമിതനായത്.
1973 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് ഷാബിർ ഹുസൈൻ. അജിത് സിങിൻറെ കാലാവധി മാർച്ച് 31ന് അവസാനിച്ചുവെങ്കിലും ഐപിഎൽ പൂർത്തിയാവുന്നതു വരെ രണ്ട് മാസം കൂടി ദീർഘിപ്പിക്കാൻ ബിസിസിഐ തയാറായിരുന്നുവെങ്കിലും മുൻ രാജസ്ഥാൻ ഡിജിപി കൂടിയായ അദ്ദേഹം ഈ വാഗ്ദാനം നിരസിക്കുകയായിരുന്നു.
അതേസമയം, പുതുതായി ചുമതലയേറ്റെടുക്കുന്ന ഷാബിർ ഹുസൈന് ആദ്യ നാളുകളിൽ ഭരണപരമായ കാര്യങ്ങളിൽ അജിത് സിങ് ഷെഖാവത്ത് സഹായിക്കുമെന്നാണ് റിപ്പോർട്ട്. ഷാബിർ ഹുസൈന് മൂന്ന് വർഷത്തേക്കാണോ നിയമനം നൽകിയതെന്ന കാര്യത്തിൽ വ്യക്തതയില്ല.