കോവിഡ് ഭീതി; ടോക്യോ ഒളിംപിക്‌സില്‍ നിന്ന് പിന്മാറി ഉത്തര കൊറിയ

കായിക താരങ്ങളുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത് എന്നാണ് വിശദീകരണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സിയോള്‍: കോവിഡ് ഭീതിയെ തുടര്‍ന്ന് ടോക്യോ ഒളിംപിക്‌സില്‍ നിന്ന് പിന്മാറി ഉത്തര കൊറിയ. മാര്‍ച്ച് 25ന് ചേര്‍ന്ന ഒളിംപിക് കമ്മിറ്റി മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത് എന്ന് നോര്‍ത്ത് കൊറിയന്‍ കായിക മന്ത്രാലയം വ്യക്തമാക്കി.

കായിക താരങ്ങളുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത് എന്നാണ് വിശദീകരണം. 2018ലെ സൗത്ത് കൊറിയ വിന്റര്‍ ഒളിംപിക്‌സിനായി 22 അത്‌ലറ്റുകളെയാണ് നോര്‍ത്ത് കൊറിയ അയച്ചത്. ഗവണ്‍മെന്റ് ഒഫീഷ്യലുകള്‍, പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റുകള്‍ മാധ്യമപ്രവര്‍ത്തകര്‍, 230 സംഘം അടങ്ങിയ ചിയറിങ് ഗ്രൂപ്പും 22 അത്‌ലറ്റുകള്‍ക്കൊപ്പമുണ്ടായി. 

എന്നാല്‍ ഇപ്പോഴത്തെ പിന്മാറ്റത്തിന് പിന്നില്‍ കോവിഡ് അല്ലെന്ന വാദങ്ങളും ഉയരുന്നുണ്ട്. മാര്‍ച്ച് 25ന് ചേര്‍ന്ന് ഒളിംഫിക്‌സ് കമ്മിറ്റി യോഗത്തില്‍ ടോക്യോ ഒളിംപിക്‌സില്‍ പങ്കെടുക്കില്ലെന്ന തീരുമാനം എടുത്തിരുന്നില്ലെന്നാണ് നോര്‍ത്ത് കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കോവിഡിനെ പ്രതിരോധിക്കുന്നതിനായി അതിര്‍ത്തികള്‍ അടച്ചപ്പോള്‍ നോര്‍ത്ത് കൊറിയ കൂടുതല്‍ ഒറ്റപ്പെട്ടിരുന്നു. കോവിഡ് കേസുകള്‍ രാജ്യത്തില്ലെന്നാണ് അവകാശവാദം. എന്നാല്‍ ലോക രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനൊപ്പം ലോക്ക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക ആഘാതം കൂടി വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമായതായാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com