മനപൂര്‍വം റെഡ് കാര്‍ഡ് കാണിക്കാന്‍ ശ്രമമെന്ന് മെസി; എല്‍ ക്ലാസിക്കോ കളിപ്പിക്കാതിരിക്കാന്‍ ഗൂഡാലോചനയെന്ന് സ്പാനിഷ് മാധ്യമങ്ങള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th April 2021 12:17 PM |
Last Updated: 06th April 2021 12:17 PM | A+A A- |
മെസി/ഫയല്‍ ചിത്രം
ന്യൂകാമ്പ്: ലാ ലീഗയിലെ റയല്‍ വല്ലാഡോലിഡിന് എതിരായ കളിയില്‍ റഫറിക്കെതിരെ ബാഴ്‌സ നായകന്‍ മെസി. ഡെംബെലെയുടെ 90ാം മിനിറ്റിലെ ഗോളിലൂടെ 1-0ന് ബാഴ്‌സ ജയിച്ചു കയറിയ കളിയിലെ ആദ്യ പകുതി അവസാനിച്ചപ്പോഴാണ് മെസി പ്രതികരിച്ചത്.
ആദ്യ പകുതി അവസാനിച്ചതിന് ശേഷം ഡഗൗട്ടിലേക്ക് മടങ്ങുമ്പോഴാണ് മെസിയുടെ പ്രതികരണം. റഫറിക്ക് എനിക്ക് എതിരെ കാര്‍ഡ് കാണിക്കണം എന്നായിരുന്നു, അവിശ്വസനീയം എന്നാണ് മെസി പറഞ്ഞത്. ഈ ആഴ്ച റയലിന് എതിരായ പോരില്‍ മെസി ഇറങ്ങുന്നത് തടയുന്നതിനായി നടന്ന ഗൂഡാലോചന എന്നാണ് മെസിയുടെ പ്രതികരണം വന്നതിന് പിന്നാലെ ബാഴ്‌സ ഫാന്‍സ് പറയുന്നത്.
Messi on the referee of the match pic.twitter.com/L1ZfqALrvA#BarçaValladolid
— Maria (@ma_i7i) April 5, 2021
മെസിക്ക് സസ്‌പെന്‍ഷന്‍ നേടിക്കൊടുക്കാന്‍ മനപൂര്‍വം നടത്തിയ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് സ്പാനിഷ് മാധ്യമമായ ഡയറിയോ എഎസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സീസണില്‍ ഇതുവരെ നാല് തവണയാണ് മെസിക്ക് ലാ ലീഗയില്‍ റഫറിയുടെ നടപടി നേരിടേണ്ടി വന്നത്. ഒരു വട്ടം കൂടി കാര്‍ഡ് കാണേണ്ടി വന്നാല്‍ ലാ ലീഗ നിയമം അനുസരിച്ച് മെസിക്ക് സസ്‌പെന്‍ഷന്‍ ലഭിക്കും.
മെസിയെ കൂടാതെ ബാഴ്‌സ മധ്യനിര താരം ഫ്രെക്കീ ഡെ ജോങ്ങിനും ഒരു കാര്‍ഡ് കൂടി ലഭിച്ചാല്‍ സസ്‌പെന്‍ഷന്‍ ആവും. സീസണില്‍ 9 കളിയാണ് ഇനി ബാഴ്‌സയ്ക്ക് മുന്‍പിലുള്ളത്. റയലിനെതിരെ ജയം പിടിച്ചാല്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ വെട്ടി ബാഴ്‌സയ്ക്ക് ഒന്നാം സ്ഥാനം പിടിക്കാം.