'ഇല്ല, ഞാന്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നില്ല'; മോശം ഫോമില്‍ നില്‍ക്കെ പോണ്ടിങ്ങിന്റെ നിര്‍ദേശം തള്ളി പൃഥ്വി ഷാ

'എന്നാല്‍ എന്റെ കണ്ണില്‍ നോക്കി നിന്ന് പൃഥ്വി പറഞ്ഞു, ഇല്ല, ഞാന്‍ ഇന്ന് ബാറ്റ് ചെയ്യില്ല...'
പൃഥ്വി ഷാ/ ഫയല്‍ ചിത്രം
പൃഥ്വി ഷാ/ ഫയല്‍ ചിത്രം

മുംബൈ: മോശം ഫോമില്‍ നില്‍ക്കുന്ന സമയം നെറ്റ്‌സില്‍ ബാറ്റ് ചെയ്യാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് യുവതാരം പൃഥ്വി ഷായ്ക്ക് താത്പര്യം ഇല്ലെന്ന് കോച്ച് റിക്കി പോണ്ടിങ്. 10 റണ്‍സില്‍ താഴെ നേടി പുറത്തായ സമയം നെറ്റ്‌സില്‍ കൂടുതല്‍ സമയം ബാറ്റ് ചെയ്യാന്‍ പൃഥ്വിയോട് പറഞ്ഞെങ്കിലും പൃഥ്വി തയ്യാറായില്ലെന്ന് പോണ്ടിങ് പറയുന്നു. 

കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ പൃഥ്വി ഷായ്‌ക്കൊപ്പം കൗതുകകരമായ സംഭാഷണങ്ങളുണ്ടായി. കഴിഞ്ഞ വര്‍ഷം തന്റെ ബാറ്റിങ്ങിനെ കുറിച്ച് പൃഥ്വി ഷായുടെ രസകരമായ തിയറിയുണ്ടായി. റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കാത്തപ്പോള്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്യില്ല. റണ്‍സ് സ്‌കോര്‍ ചെയ്യുമ്പോള്‍ നെറ്റ്‌സില്‍ മുഴുവന്‍ സമയവും ബാറ്റിങ് ആയിരിക്കും, റിക്കി പോണ്ടിങ് പറയുന്നു. 

10ല്‍ താഴെ റണ്‍സ് നേടിയ നാലോ അഞ്ചോ കളിയുണ്ടായി. നെറ്റ്‌സില്‍ ബാറ്റ് ചെയ്ത് എന്താണ് പ്രശ്‌നം എന്ന് കണ്ടെത്തുകയാണ് ഈ സമയം വേണ്ടത് എന്ന് ഞാന്‍ പൃഥ്വിയോട് പറഞ്ഞു. എന്നാല്‍ എന്റെ കണ്ണില്‍ നോക്കി നിന്ന് പൃഥ്വി പറഞ്ഞു, ഇല്ല, ഞാന്‍ ഇന്ന് ബാറ്റ് ചെയ്യില്ല ...

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ വലിയ മികവ് പുറത്തെടുക്കാന്‍ പൃഥ്വിക്ക് കഴിഞ്ഞില്ല. രണ്ട് അര്‍ധ ശതകകം മാത്രമാണ് 13 കളിയില്‍ നിന്ന് പൃഥ്വിയുടെ പേരിലുള്ളത്. ബാറ്റിങ് ശരാശരി 17.53. ഇതോടെ പ്ലേയിങ് ഇലവനിലെ സ്ഥാനവും പൃഥ്വിക്ക് പലപ്പോഴും നഷ്ടപ്പെട്ടു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ പൃഥ്വിയുടെ സാങ്കേതികത്വത്തെ ചോദ്യം ചെയ്ത് വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com