വിരാട് കോഹ്‌ലിയെ എടുത്തുയര്‍ത്തി അനുഷ്‌ക, അന്തംവിട്ട് ഇന്ത്യന്‍ നായകന്‍; വീഡിയോ വൈറല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2021 02:11 PM |
Last Updated: 07th April 2021 02:11 PM | A+A A- |
വിരാട് കോഹ്‌ലി അനുഷ്‌ക ശര്‍മ/വീഡിയോ ദൃശ്യം
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടേയും അനുഷ്‌ക ശര്‍മയുടേയും വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. കോഹ് ലിയെ പിന്നില്‍ നിന്ന് എടുത്തു പൊക്കുകയാണ് ഇവിടെ അനുഷ്‌ക.
കോഹ് ലിയെ പിറകില്‍ നിന്ന് മുറിക്കെ പിടിച്ച് നില്‍ക്കുന്ന അനുഷ്‌ക പെട്ടെന്ന് താരത്തെ എടുത്തുയര്‍ത്തുന്നു. അനുഷ്‌ക തന്നെ എടുത്തുയര്‍ത്തിയെന്ന് തിരിച്ചറിഞ്ഞതോടെ കോഹ് ലി ഞെട്ടി. പിന്നാലെ വീണ്ടും അനുഷ്‌ക കോഹ്‌ലിയെ പൊക്കുന്നു. അനുഷ്‌കയുടെ കരുത്തും കോഹ്‌ലിയുടെ ഞെട്ടലും ആരാധകരെ കൗതുകത്തിലാക്കിയാണ് വൈറലാവുന്നത്.
ഷൂട്ടിന് ഇടയിലാണ് ഇരുവരുടേയും രസകരമായ നിമിഷം. അനുഷ്‌കയാണ് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ച് എത്തിയത്. ഞാന്‍ അത് ചെയ്‌തോ എന്ന് ചോദിച്ചാണ് അനുഷ്‌ക വീഡിയോ ഷെയര്‍ ചെയ്തത്. ഈ വര്‍ഷം ആദ്യമാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. കളിയിലേക്ക് വരുമ്പോള്‍ ഏപ്രില്‍ 9ന് മുംബൈ ഇന്ത്യന്‍സിന് എതിരെയാണ് കോഹ് ലിയുടെ ബാംഗ്ലൂരിന്റെ ആദ്യ മത്സരം.