'ക്യാപ്​റ്റൻ 7' ധോനിയുടെ ജീവിതം, അനിമേഷൻ സീരിസുമായി താരം

താരത്തിന്റെ ജേഴ്​സി നമ്പർ ഓർമിപ്പിച്ചാണ്​ സീരിസിന്റെ പേരിനൊപ്പം 7  ചേർത്തിരിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഹേന്ദ്ര സിങ്​ ധോനിയുടെ ജീവിത​ത്തെ ആസ്​പദമാക്കി അനിമേഷൻ സീരിസ്​ ഒരുങ്ങുന്നു. 'ക്യാപ്​റ്റൻ 7' എന്ന പേരിലാണ്​ സീരിസ്​ എത്തുന്നത്​. താരത്തിന്റെ ജേഴ്​സി നമ്പറിനെ ഓർമിപ്പിച്ചാണ്​ സീരിസിന്റെ പേരിനൊപ്പം 7 എന്ന് ചേർത്തിരിക്കുന്നത്. 

അടുത്തവർഷം ​സീരിസിൻറെ ആദ്യ എപ്പിസോഡ്​ പുറത്ത്​ വരും. ധോനിയും സീരിസിൻറെ നിർമാണത്തിൽ പങ്കാളിയാവുന്നുണ്ട്​. ധോനിയും ഭാര്യ സാക്ഷിയും ചേർന്ന്​ നടത്തുന്ന നിർമാണ കമ്പനിയായ ധോനി പ്രൊഡക്ഷൻ ഹൗസും ബ്ലാക്ക്​ വൈറ്റ്​ ഓറഞ്ച്​ ബ്രാൻഡും ചേർന്നാണ്​ സീരിസ്​ നിർമിക്കുന്നത്​. ധോനിയെ കുറിച്ചുള്ള അനിമേഷൻ ഫിക്ഷൻ സ്​റ്റോറിയെന്നാണ്​ ഭാര്യ സാക്ഷി പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com