'ധോനി പഠിപ്പിച്ച തന്ത്രങ്ങള്‍ തന്നെ ധോനിക്കെതിരെ പ്രയോഗിക്കും'; ആദ്യ പോരില്‍ റിഷഭ് പന്ത്‌

ധോനിയില്‍ നിന്ന് ലഭിച്ച അറിവും ആ മത്സര പരിചയവും ഇവിടെ ഉപയോഗപ്പെടുത്താനാവും, പന്ത് പറഞ്ഞു
എംഎസ് ധോനി, റിഷഭ് പന്ത്/ഫയല്‍ ചിത്രം
എംഎസ് ധോനി, റിഷഭ് പന്ത്/ഫയല്‍ ചിത്രം

മുംബൈ: ധോനിയില്‍ നിന്ന് ലഭിച്ച അറിവുകള്‍ ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ പ്രയോഗിക്കുമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത്. തന്നെ സംബന്ധിച്ച് വലിയൊരു മത്സരമാണ് ഇതെന്നും പന്ത് പറഞ്ഞു. 

ഐപിഎല്ലില്‍ ക്യാപ്റ്റനായി ഞാന്‍ അരങ്ങേറുന്ന ആദ്യ മത്സരം തന്നെ ധോനിക്ക് എതിരെയാണ്. ധോനിയില്‍ നിന്നാണ് ഞാന്‍ പല കാര്യങ്ങളും പഠിച്ചത്. കളിക്കാരന്‍ എന്ന നിലയില്‍ ഞാന്‍  ഒരുപാട് പരിചയ സമ്പത്ത് നേടിക്കഴിഞ്ഞു. ധോനിയില്‍ നിന്ന് ലഭിച്ച അറിവും ആ മത്സര പരിചയവും ഇവിടെ ഉപയോഗപ്പെടുത്താനാവും, പന്ത് പറഞ്ഞു.

വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനും ശ്രമിക്കണം. ഒരിക്കല്‍ പോലും ഐപിഎല്‍ കിരീടം നേടാന്‍ ഡല്‍ഹിക്ക് കഴിഞ്ഞിട്ടില്ല. ഇത്തവണ അത് സാധ്യമാക്കണം എന്നാണ് ആഗ്രഹം. എന്നെകൊണ്ട് എത്രമാത്രം സാധിക്കുമോ അത്രയും ഞാന്‍ ശ്രമിക്കും. കഴിഞ്ഞ മൂന്ന് സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിനായി. ടീമിലെ മുഴുവന്‍ താരങ്ങളും അവരുടെ 100 ശതമാനവും നല്‍കുന്നു. കോച്ച് റിക്കി പോണ്ടിങ് ടീമിന്റെ ഊര്‍ജമാണെന്നും പന്ത് പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ ശ്രേയസ് അയ്യര്‍ക്ക് ഫീല്‍ഡിങ്ങിന് ഇടയില്‍ പരിക്കേറ്റതോടെയാണ് റിഷഭ് പന്തിന് നായകത്വം ലഭിക്കുന്നത്. ഐപിഎല്ലില്‍ ഇതുവരെ 68 മത്സരങ്ങള്‍ കളിച്ച പന്ത് 2076 റണ്‍സ് നേടി. ശനിയാഴ്ചയാണ് സീസണിലെ ഡല്‍ഹിയുടെ ആദ്യ മത്സരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com