കണ്ണുംപൂട്ടി ഫ്രാഞ്ചൈസികള്‍ വാങ്ങിയ 5 താരങ്ങള്‍; ഇവര്‍ ഈ സീസണിലും ടീമിന് ബാധ്യതയായേക്കും

ഴിഞ്ഞ സീസണില്‍ മോശം പ്രകടനം നടത്തിയെങ്കിലും ഈ സീസണില്‍ ടീമുകള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചില താരങ്ങളുണ്ട്
പീയുഷ് ചൗള/ഫയല്‍ ചിത്രം
പീയുഷ് ചൗള/ഫയല്‍ ചിത്രം

രു ദിവസം മാത്രമാണ് ഇനി കാത്തിരിപ്പ്. ഏപ്രില്‍ 9ന് മുംബൈ-ബാംഗ്ലൂര്‍ പോരോടെ ഐപിഎല്‍ ആരവങ്ങള്‍ ഉയരും.  കഴിഞ്ഞ സീസണില്‍ മോശം പ്രകടനം നടത്തിയെങ്കിലും ഈ സീസണില്‍ ടീമുകള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചില താരങ്ങളുണ്ട്. എന്നാല്‍ ഈ സീസണിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നേക്കാന്‍ സാധ്യതയില്ലാത്തവരുണ്ട് അവരില്‍...

പീയുഷ് ചൗള

ഐപിഎല്‍ ചരിത്രത്തിലെ വിക്കറ്റ് വേട്ടയില്‍ മുന്‍പിലുണ്ട് 32കാരനായ ലെഗ് സ്പിന്നര്‍ പീയുഷ് ചൗള. എന്നാല്‍ ഏറ്റവും ഒടുവിലായി സീസണില്‍ ഒരു സീസണില്‍ പീയുഷ് ചൗള 15 വിക്കറ്റില്‍ കൂടുതല്‍ വീഴ്ത്തിയത് 2012ലാണ്. മികച്ച പ്രകടനം വരുന്നില്ലെങ്കിലും 2.40 കോടി രൂപയ്ക്കാണ് പീയുഷ് ചൗളയെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. 

കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി കളിച്ച ചൗള ഏഴ് കളിയില്‍ നിന്ന് വീഴ്ത്തിയത് ആറ് വിക്കറ്റ് മാത്രം. ഇക്കണോമി റേറ്റാണെങ്കില്‍ 9.09. ഇത്രയും മോശം ഫോമില്‍ നിന്നിരുന്ന താരത്തെ  വാങ്ങിയത് മുംബൈക്ക് പിണഞ്ഞ അബദ്ധമാണോ എന്നതിന് സീസണ്‍ ഉത്തരം നല്‍കും. 

ടോം കറാന്‍

സണ്‍റൈസേഴ്‌സുമായി താര ലേലത്തില്‍ കൊമ്പുകോര്‍ത്താണ് ടോം കറാനെ 5.25 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്.എന്നാല്‍ ഇംഗ്ലണ്ടിന് വേണ്ടി ഇക്കഴിഞ്ഞ മത്സരങ്ങളില്‍ മികവ് കാണിക്കാന്‍ ടോം കറാന് കഴിഞ്ഞില്ല. ഡെത്ത് ഓവറുകളില്‍ കൂടുതല്‍ റണ്‍സ് താരം വഴങ്ങി. 

5 കളിയില്‍ നിന്ന് ടോം കറാന്‍ 208 റണ്‍സ് ആണ് വഴങ്ങിയത്. ഇക്കണോമി റേറ്റ് 11.08 ആയിരുന്നു രാജസ്ഥാന് വേണ്ടി കളിച്ച കഴിഞ്ഞ സീസണില്‍. കൂറ്റന്‍ ഷോട്ടുകള്‍ കളിക്കാനുള്ള പ്രാപ്തുയുണ്ടെങ്കിലും സ്ഥിരത കണ്ടെത്താനാവുന്നില്ല. ടോം കറാനെ സ്വന്തമാക്കിയ ഡല്‍ഹിയുടെ തന്ത്രം ഫലം കാണാന്‍ ഇടയില്ല. 

കേദാര്‍ ജാദവ്

അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കേദാര്‍ ജാദവിനെ സ്വന്തമാക്കിയത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കേദാര്‍ ജാദവ് പൂര്‍ണ പരാജയമായിരുന്നു. സാഹചര്യം നോക്കാതെ ഒരുപാട് ഡോട്ട് ബോളുകള്‍ കളിച്ച ജാദവിന് നേര്‍ക്ക് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. 93.93 ആണ് ജാദവിന്റെ കഴിഞ്ഞ സീസണിലെ സ്‌ട്രൈക്ക്‌റേറ്റ്. 

ബിഗ് ഹിറ്റര്‍മാരുടെ അഭാവം നിഴലിക്കുന്ന സണ്‍റൈസേഴ്‌സില്‍ കേദാര്‍ ജാദവിനെ കൂടി പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ അത് പോസിറ്റീവ് ഫലം നല്‍കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 

മാക്‌സ്‌വെല്‍

ഐപിഎല്‍ 2021ലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളാണ് മാക്‌സ് വെല്‍. 14.25 കോടി രൂപയ്ക്കാണ് ഓസീസ് ഓള്‍റൗണ്ടറെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. രാജ്യാന്തര ക്രിക്കറ്റിലെ മാക്‌സ് വെല്ലിന്റെ മികച്ച ഫോമാണ് ഐപിഎല്ലില്‍ താരത്തിന്റെ വില വീണ്ടും ഉയര്‍ത്തിയത്. 

എന്നാല്‍ രാജ്യാന്തര ക്രിക്കറ്റിലെ ഫോമിന്റെ തുടര്‍ന്ന ഐപിഎല്ലിലേക്ക് കൊണ്ടുവരാന്‍ ഇതുവരെ മാക്‌സ് വെല്ലിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണില്‍ 13 കളിയില്‍ നിന്ന് 15.42 എന്ന ശരാശരിയില്‍ 108 റണ്‍സ് മാത്രമാണ് മാക്‌സ് വെല്ലിന് നേടാനായത്. ഒരു സിക്‌സ് പോലും മാക്‌സ് വെല്ലിന്റെ ബാറ്റില്‍ നിന്ന് വന്നില്ല. മാക്‌സ് വെല്ലില്‍ കൂടുതല്‍ ആശ്രയിക്കാനാണ് ബാംഗ്ലൂരിന്റെ ശ്രമം എങ്കില്‍ അത് അവരെ പ്രതികൂലമായി ബാധിച്ചേക്കും. 

പവന്‍ നെഗി

മോശം പ്രകടനങ്ങളാണ് തുടരെ വരുന്നത് എങ്കിലും പവന്‍ നെഗി ഐപിഎല്ലിന്റെ ഭാഗമായി തുടരുന്നു.. വലിയ മികവ് പുറത്തെടുക്കാന്‍ നേഗിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ 2012 മുതല്‍ നേഗി ഐപിഎല്ലിന്റെ ഭാഗമാണ്. ഇത്തവണ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്തയാണ് നേഗിയെ സ്വന്തമാക്കിയത്. 

നേഗിയുടെ ലൈനും ലെങ്തും എളുപ്പത്തില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പിടികിട്ടും. സ്പിന്‍ സൗഹൃദ പിച്ചുകളില്‍ പോലും നേഗിക്ക് അധികമൊന്നും ടേണ്‍ ചെയ്യിക്കാന്‍ കഴിയുന്നില്ല. ഐപിഎല്ലില്‍ 50 മത്സരങ്ങള്‍ കളിച്ച നേഗി ഇതുവരെ വീഴ്ത്തിയത് 34 വിക്കറ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com