ഐപിഎല്‍ ആവേശത്തിന് നാളെ തുടക്കം; മുംബൈ ബാംഗ്ലൂരിനെ നേരിടും
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th April 2021 07:23 AM |
Last Updated: 08th April 2021 08:14 AM | A+A A- |
ഫയല്‍ ചിത്രം
ചെന്നൈ: കോവിഡ് രണ്ടാം ഘട്ട വ്യാപനത്തിന്റെ ആശങ്കയില്‍ രാജ്യം നില്‍ക്കുമ്പോള്‍ ഐപിഎല്‍ ആവേശങ്ങള്‍ക്ക് നാളെ തുടക്കം. ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണിലേക്ക് ഐപിഎല്‍ എത്തുമ്പോള്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ടൂര്‍ണമെന്റ്.
ആറാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സും, ആദ്യ കിരീടം ലക്ഷ്യമിടുന്ന ബാംഗ്ലൂരും തമ്മിലാണ് 14ാം സീസണിലെ ആദ്യ പോര്. നാളെ വൈകീട്ട് 7.30ന് ചെന്നൈയിലാണ് മത്സരം. ആദ്യ ഘട്ടത്തിലെ 20 മത്സരങ്ങള്‍ക്ക് വേദിയാവുക ചെന്നൈയും മുംബൈയുമാണ്.
.@usainbolt has his #VIVOIPL game face on!
— IndianPremierLeague (@IPL) April 7, 2021
Are you ready? https://t.co/1f9VARkkXe
ദേവ്ദത്ത് പടിക്കലിന് ആദ്യ മത്സരത്തിന് മുന്‍പ് ടീമിനൊപ്പം ചേരാനായത് ബാംഗ്ലൂരിന് ആശ്വാസമാണ്. കഴിഞ്ഞ ദിവസം ദേവ്ദത്തിന് കോവിഡ് നെഗറ്റീവായിരുന്നു. ബാംഗ്ലൂര്‍ ഓള്‍റൗണ്ടര്‍ ഡാനിയല്‍ സാംസിനാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. മുംബൈ ഇന്ത്യന്‍സിന്റെ സപ്പോര്‍ട്ട് സ്റ്റാഫിലുള്ള കിരണ്‍ മോറെയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.