ഭുവനേശ്വർ കുമാർ/ ട്വിറ്റർ
ഭുവനേശ്വർ കുമാർ/ ട്വിറ്റർ

മാർച്ചിലെ മികച്ച താരം; ഐസിസിയുടെ പട്ടികയിൽ ഭുവനേശ്വർ കുമാറും

മാർച്ചിലെ മികച്ച താരം; ഐസിസിയുടെ പട്ടികയിൽ ഭുവനേശ്വർ കുമാറും

ദുബായ്: മാർച്ച് മാസത്തിലെ ഐസിസിയുടെ മികച്ച താരത്തെ തിരഞ്ഞെടുക്കാനുള്ള പട്ടികയിൽ ഇന്ത്യൻ താരം ഭുവനേശ്വർ കുമാറും. അടുത്തിടെ സമാപിച്ച ഇം​ഗ്ലണ്ടിനെതിരായ പോരാട്ടത്തിൽ പുറത്തെടുത്ത മികവാണ് ഭുവനേശ്വറിന് പട്ടികയിൽ ഇടം സമ്മാനിച്ചത്. 

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാർ അഞ്ച്  ടി20 മത്സരങ്ങളിൽ നിന്ന് മികച്ച എക്കണോമി റേറ്റിൽ പന്തെറിഞ്ഞ് നാല് വിക്കറ്റും നേടി. പരിക്ക് കാരണം മാസങ്ങളോളം പുറത്തിരുന്ന ഭുവനേശ്വർ ഇം​ഗ്ലണ്ടിനെതിരായ പരമ്പരയിലാണ് തിരിച്ചെത്തിയത്.  

പുരുഷ വിഭാഗത്തിൽ ഭുവിക്കൊപ്പം അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനും സിംബാബ്‌വെയുടെ സീനൻ വില്യംസുമാണ് മാർച്ച് മാസത്തിലെ താരത്തിന്റെ പട്ടികയിലുള്ളത്. വനിതാ വിഭാഗത്തിൽ ദക്ഷിണാഫ്രിക്കയുടെ ലിസെല്ലെ ലീക്കൊപ്പം ഇന്ത്യയുടെ രാജേശ്വരി ഗെയ്ക്‌വാദ്, പൂനം റൗത്ത് എന്നിവരും ഇടംനേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com