'ഇവിടുത്തെ വേഗമേറിയ പൂച്ച ഇപ്പോഴും ഞാന്‍ തന്നെ'; കോഹ്‌ലിക്കും കൂട്ടര്‍ക്കും ബോള്‍ട്ടിന്റെ സന്ദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th April 2021 10:59 AM |
Last Updated: 08th April 2021 10:59 AM | A+A A- |
ഉസെയ്ന്‍ ബോള്‍ട്ട്/ഫോട്ടോ: ട്വിറ്റര്‍
14ാം ഐപിഎല്‍ സീസണിലെ ആദ്യ മത്സരം മുന്‍പില്‍ നില്‍ക്കെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ആവേശം കൂട്ടി ട്രാക്കിലെ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട്. ഞാനാണ് ഇപ്പോഴും ഇവിടുത്തെ വേഗമേറിയ പൂച്ച എന്നാണ് ഉസൈന്‍ ബോള്‍ട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഓര്‍മിപ്പിക്കുന്നത്.
ബാംഗ്ലൂരിന്റെ ജേഴ്‌സി അണിഞ്ഞുള്ള ഫോട്ടോയും ബോള്‍ട്ട് പങ്കുവെക്കുന്നു. ബോള്‍ട്ടിന്റെ ട്വീറ്റിന് മറുപടിയുമായി ഡിവില്ലിയേഴ്‌സും എത്തി. എക്‌സ്ട്രാ റണ്‍സ് വേണ്ടപ്പോള്‍ ആരെയാണ് വിളിക്കേണ്ടത് എന്ന് അറിയാം എന്നാണ് ഡിവില്ലിയേഴ്‌സ് ബോള്‍ട്ടിന് മറുപടിയായി പറഞ്ഞത്.
We know whom to call when we need a few extra runs! @usainbolt @pumacricket
— AB de Villiers (@ABdeVilliers17) April 7, 2021
ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈയാണ് ബാംഗ്ലൂരിന്റെ എതിരാളിയായി വരുന്നത്. കഴിഞ്ഞ സീസണില്‍ മുംബൈക്ക് മുന്‍പില്‍ ബാംഗ്ലൂര്‍ പ്രയാസപ്പെട്ടിരുന്നു. ബാംഗ്ലൂര്‍ മുംബൈക്ക് മുന്‍പില്‍ പരുങ്ങിയപ്പോള്‍ ദുബായില്‍ നടന്ന കളിയില്‍ 24 പന്തില്‍ നിന്ന് 55 റണ്‍സ് നേടിയാണ് ഡിവില്ലിയേഴ്‌സ് ഒറ്റയാനായത്.