രോഹിത്ത്-ജാമിസണ്‍, കോഹ്‌ലി-ബോള്‍ട്ട്; തീപാറും പോര് ഈ താരങ്ങള്‍ തമ്മില്‍

ഫേവറിറ്റുകളായി വരുന്ന മുംബൈയെ കോഹ്‌ലിയുടെ ബാംഗ്ലൂര്‍ മലര്‍ത്തിയടിക്കുമോ എന്ന ആകാംക്ഷയോടെയാണ് ഐപിഎല്‍ ആരംഭിക്കുന്നത്
വിരാട് കോഹ്‌ലി /ഫയല്‍ ചിത്രം
വിരാട് കോഹ്‌ലി /ഫയല്‍ ചിത്രം

ചെന്നൈ: ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായി വരുന്ന മുംബൈയെ കോഹ്‌ലിയുടെ ബാംഗ്ലൂര്‍ മലര്‍ത്തിയടിക്കുമോ എന്ന ആകാംക്ഷയോടെയാണ് ഐപിഎല്‍ ആരംഭിക്കുന്നത്. രോഹിത്തും കോഹ് ലിയും നേര്‍ക്കു നേര്‍ വരുമ്പോള്‍ മുംബൈ-ബാംഗ്ലൂര്‍ മത്സരത്തില്‍ ശ്രദ്ധേയമാവുന്ന മൂന്ന് പോരുകള്‍  ഈ താരങ്ങള്‍ തമ്മിലാണ്...

രോഹിത് ശര്‍മ-ജാമിസണ്‍

രോഹിത്ത്-ജാമിസണ്‍ പോരില്‍ ആരാവും ജയം പിടിക്കുക? ഐപിഎല്ലിലെ വലിയ പരിചയസമ്പത്ത് രോഹിത്തിനാണ് ഇവിടെ മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ തന്റെ ഉയരം പ്രയോജനപ്പെടുത്തി ബാറ്റ്‌സ്മാന്മാരെ തെറ്റുവരുത്താന്‍ ജാമിസണിന് പ്രേരിപ്പിക്കാനാവും. ജാമിസണ്‍ തൊടുത്തിടുന്ന ആ ചൂണ്ടയില്‍ കൊളുത്താതെ അതിജീവിക്കുക എളുപ്പമല്ല. 

15 കോടി രൂപയ്ക്കാണ് ജാമിസണിനെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. പ്രതീക്ഷകളുടെ സമ്മര്‍ദം ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ക്ക് മേലുണ്ടെന്ന് വ്യക്തം. സ്ലോ ബോളുകളില്‍ പതറിപ്പോവുന്ന രോഹിത്തിനെ ആ വഴിയിലൂടെ തന്നെ വീഴ്ത്താനാവും ജാമിസണിന്റെ ശ്രമം. 

വിരാട് കോഹ്‌ലി-ബോള്‍ട്ട്

ആറ് വട്ടമാണ് ഇതുവരെ കോഹ് ലിയുടെ വിക്കറ്റ് ട്രെന്റ് ബോള്‍ട്ട് പിഴുതത്. ഓപ്പണിങ്ങിലേക്ക് സ്വയം സ്ഥാനക്കയറ്റം നല്‍കി കോഹ് ലി വരുമ്പോള്‍ ബോള്‍ട്ടിന്റെ ന്യൂബോളുകളെ അതിജീവിക്കുക വെല്ലുവിളിയാണ്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാരില്‍ മൂന്നാം സ്ഥാനത്ത് ബോള്‍ട്ടുണ്ട്. 

രാഹുല്‍ ചഹര്‍-മാക്‌സ്‌വെല്‍

ചഹലിനെ നേരിടേണ്ട എന്ന ആശ്വാസം മാക്‌സ് വെല്ലിനുണ്ട് ഇത്തവണ. കഴിഞ്ഞ സീസണില്‍ മാക്‌സ് വെല്ലിനെ കൂടുതല്‍ വട്ടം കറക്കിയത് ചഹലായിരുന്നു. എന്നാല്‍ റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് മുന്‍പില്‍ മാക്‌സ് വെല്‍ കുഴങ്ങന്ന പതിവ് മുന്‍പില്‍ കണ്ട് രാഹുല്‍ ചഹറിനെ രോഹിത് ഇറക്കുമെന്ന് വ്യക്തം. 

പഞ്ചാബ് കിങ്‌സിന് വേണ്ടി മോശം പ്രകടനം പുറത്തെടുത്തതോടെയാണ് രാഹുലിന്റെ ടീം ഓസീസ് ഓള്‍റൗണ്ടറെ റിലീസ് ചെയ്തത്. എന്നാല്‍ 14 കോടി രൂപയ്ക്ക് ബാംഗ്ലൂര്‍ സ്വന്തമാക്കി. ഓസ്‌ട്രേലിയക്ക് വേണ്ടി പുറത്തെടുത്ത മികവാണ് മാക്‌സ് വെല്ലിനെ തുണച്ചത്. എന്നാല്‍ ഈ സീസണിലും പരാജയപ്പെട്ടാല്‍ മാക്‌സ് വെല്ലിന് കാര്യങ്ങള്‍ പ്രയാസമാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com