'പഴയ മാക്‌സ്‌വെല്‍ അല്ല ഇത്'; റാഞ്ചാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നതായി കോഹ്‌ലി

മറ്റ് സീസണുകളില്‍ നിന്നും വ്യത്യസ്തമായ ഊര്‍ജമാണ് ഇപ്പോള്‍ മാക്‌സ് വെല്ലില്‍ കാണുന്നത് എന്നും കോഹ് ലി വെളിപ്പെടുത്തി
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി മാക്‌സ്‌വെല്ലിന്റെ പരിശീലനം/ഫോട്ടോ: ട്വിറ്റര്‍
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി മാക്‌സ്‌വെല്ലിന്റെ പരിശീലനം/ഫോട്ടോ: ട്വിറ്റര്‍

ചെന്നൈ: മാക്‌സ് വെല്ലിനെ സ്വന്തമാക്കാന്‍ താര ലേലത്തിന് മുന്‍പ് തന്നെ തീരുമാനിച്ചിരുന്നതായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി. മറ്റ് സീസണുകളില്‍ നിന്നും വ്യത്യസ്തമായ ഊര്‍ജമാണ് ഇപ്പോള്‍ മാക്‌സ് വെല്ലില്‍ കാണുന്നത് എന്നും കോഹ് ലി വെളിപ്പെടുത്തി. 

14 കോടി രൂപയ്ക്കാണ് മാക്‌സ് വെല്ലിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 14ാം ഐപിഎല്‍ സീസണിലേക്കായി സ്വന്തമാക്കിയത്. 10 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണില്‍ മാക്‌സ് വെല്ലിനെ പഞ്ചാബ് സ്വന്തമാക്കിയത്. എന്നാല്‍ 13 കളിയില്‍ നിന്ന് 108 റണ്‍സ് മാത്രമാണ് മാക്‌സ് വെല്‍ നേടിയത്. ബിഗ് ഹിറ്റുകള്‍ യഥേഷ്ടം പറത്താന്‍ പ്രാപ്തിയുള്ള താരത്തില്‍ നിന്ന് ഒരു സിക്‌സ് പോലും അവിടെ വന്നില്ല. 

എന്നാല്‍ ഐപിഎല്‍ കഴിഞ്ഞ് ഓസ്‌ട്രേലിയക്ക് വേണ്ടി കുപ്പായമണിഞ്ഞ മാക്‌സ് വെല്‍ മിന്നും ഫോമിലേക്ക് തിരിച്ചെത്തി. ഇതോടെയാണ് 14ാം ഐപിഎല്‍ സീസണിലേക്കുള്ള താര ലേലത്തില്‍ മാക്‌സ് വെല്ലിന് കൂറ്റന്‍ തുക ലഭിക്കാന്‍ കാരണം. എന്നാല്‍ ഇത്രയും വില കൊടുത്ത് മാക്‌സ് വെല്ലിനെ വാങ്ങിയ ബാംഗ്ലൂരിന്റെ നീക്കം അബദ്ധമായെന്ന വിലയിരുത്തലും ശക്തമാണ്. 

ബാംഗ്ലൂരിലേക്ക് എത്താന്‍ മാക്‌സ് വെല്‍ ആഗ്രഹിച്ചിരുന്നു. വ്യത്യസ്ത ഊര്‍ജം മാക്‌സ് വെല്ലില്‍ ഇത്തവണ കാണാനാവുന്നു. ഏതെങ്കിലും ഒരു താരം ടീമിലെ ശ്രദ്ധാകേന്ദ്രമാവാന്‍ ആഗ്രഹിക്കുന്നില്ല. പരസ്പരം സഹകരിച്ച് ഒരേ ദിശയില്‍ പോവാന്‍ സാധിക്കുന്ന സന്തുലിതവും ശക്തവുമാണ് ടീമിനെയാണ് ഞങ്ങള്‍ക്ക് വേണ്ടത്. ഒരു താരത്തിലേക്ക് മാത്രമായി സമ്മര്‍ദം കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മാക്‌സ്‌വെല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com