'ഫീല്‍ഡിലെ ചെയ്ഞ്ചുകള്‍ ഞാന്‍ നേരിട്ട് നടത്തും'; നയം വ്യക്തമാക്കി റിഷഭ് പന്ത് 

'വിക്കറ്റ് കീപ്പറായി നിന്നത് വഴി ഫീല്‍ഡ് സെറ്റ് ചെയ്യുന്നതില്‍ നല്ല ആശയങ്ങള്‍ കയ്യിലുണ്ട്'
റിഷഭ് പന്ത്/ഫയല്‍ ചിത്രം
റിഷഭ് പന്ത്/ഫയല്‍ ചിത്രം

മുംബൈ: ഫീല്‍ഡ് ചെയ്ഞ്ചുകള്‍ താന്‍ തന്നെ നേരിട്ട് നടത്തുമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരായ മത്സരത്തിന് തൊട്ടുമുന്‍പായിരുന്നു റിഷഭ് പന്തിന്റെ പ്രതികരണം. 

ഐപിഎല്ലില്‍ ക്യാപ്റ്റനായുള്ള എന്റെ അരങ്ങേറ്റമാണ് ഇതെന്ന് ഞാന്‍ കരുതുന്നില്ല. കാര്യങ്ങള്‍ ലളിതമായി കണ്ട് എന്റെ 100 ശതമാനവും നല്‍കാനാണ് ശ്രമിക്കുക. വിക്കറ്റ് കീപ്പറായി നിന്നത് വഴി ഫീല്‍ഡ് സെറ്റ് ചെയ്യുന്നതില്‍ നല്ല ആശയങ്ങള്‍ കയ്യിലുണ്ട്. ക്യാപ്റ്റനായ ഈ സാഹചര്യത്തില്‍ ഫീല്‍ഡിലെ ചെയ്ഞ്ചുകള്‍ ഞാന്‍ നേരിട്ട് നടത്തും. ക്യാപ്റ്റനായി എന്നതില്‍ വലിയ വ്യത്യാസം താന്‍ കാണുന്നില്ലെന്നും പന്ത് പറഞ്ഞു. 

രഹാനെ, സ്റ്റീവ് സ്മിത്ത്, അശ്വിന്‍ എന്നിങ്ങനെ മുതിര്‍ന്ന താരങ്ങള്‍ ഡല്‍ഹി നിരയിലുണ്ട്. മുന്‍പ് പല ഫ്രാഞ്ചൈസികളേയും നയിച്ചവരാണ് ഇവര്‍. എന്നാല്‍ തീരുമാനങ്ങള്‍ ഫീല്‍ഡില്‍ താന്‍ നേരിട്ടെടുക്കും എന്ന് പറയുന്നത് വഴി വ്യക്തമായ സന്ദേശം നല്‍കുക കൂടിയാണ് ഇവിടെ റിഷഭ് പന്ത് ചെയ്യുന്നത്. 

ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ് ഡല്‍ഹിയുടെ എതിരാളികള്‍. ധോനിയും പന്തും നേര്‍ക്കുനേര്‍ വരുന്നു എന്ന പ്രത്യേകതയുമുണ്ട്. തന്റെ പിന്‍ഗാമിക്ക് മുന്‍പില്‍ ക്യാപ്റ്റന്‍ കൂളിന്റെ തന്ത്രങ്ങള്‍ക്ക് പിടിച്ചു നില്‍ക്കുമോ എന്ന് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com