രാഹുല്‍ ദ്രാവിഡ് ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ട്, ക്ഷുഭിതനാക്കിയത് ധോനിയുടെ പിഴവ്: വീരേന്ദര്‍ സെവാഗ്

രാഹുല്‍ ദ്രാവിഡിന്റെ കലിപ്പ് താന്‍ നേരിട്ട് കണ്ട അനുഭവം വെളിപ്പെടുത്തുകയാണ് മുന്‍ താരം വീരേന്ദര്‍ സെവാഗ്
രാഹുല്‍ ദ്രാവിഡ്, ധോനി/ഫയല്‍ ചിത്രം
രാഹുല്‍ ദ്രാവിഡ്, ധോനി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കലിപ്പില്‍ വരുന്ന രാഹുല്‍ ദ്രാവിഡിന്റെ പരസ്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ദ്രാവിഡിന്റെ ഇതുവരെ കാണാത്ത മുഖം എന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ രാഹുല്‍ ദ്രാവിഡിന്റെ കലിപ്പ് താന്‍ നേരിട്ട് കണ്ട അനുഭവം വെളിപ്പെടുത്തുകയാണ് മുന്‍ താരം വീരേന്ദര്‍ സെവാഗ്. 

രാഹുല്‍ ദ്രാവിഡ് ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ധോനി അന്ന് ടീമിലെ പുതുമുഖമാണ്. പാക് പര്യടനത്തിന്റെ സമയം. ധോനി പോയിന്റില്‍ ക്യാച്ച് നല്‍കി മടങ്ങി. ഇതോടെ ദ്രാവിഡിന് വലിയ ദേഷ്യം വന്നു. ഇങ്ങനെയാണോ കളിക്കുന്നത്? നീ കളി ഫിനിഷ് ചെയ്യണമായിരുന്നു എന്നാണ് ധോനിയോട് ദേഷ്യത്തില്‍ ദ്രാവിഡ് പറഞ്ഞത്, സെവാഗ് പറയുന്നു. 

അടുത്ത കളിക്കായി ധോനി ഇറങ്ങിയപ്പോള്‍ കൂടുതല്‍ ഷോട്ടുകള്‍ ധോനി കളിക്കുന്നത് കാണാനായില്ല. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് ഞാന്‍ ധോനിയോട് ചോദിച്ചു. ദ്രാവിഡില്‍ നിന്ന് വീണ്ടും വഴക്ക് കേള്‍ക്കാതിരിക്കാനാണ് ഇതെന്നാണ് ധോനി മറുപടി പറഞ്ഞത്. അധികം ബഹളമില്ലാതെ കളി ഫിനിഷ് ചെയ്ത് പൊയ്‌ക്കോളാം എന്നാണ് ധോനി പറഞ്ഞത്. 

എനിക്കും ദ്രാവിഡിന്റെ വഴക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇംഗ്ലീഷിലായിരുന്നു അത്. അതില്‍ പകുതിയും എനിക്ക് മനസിലായിട്ടില്ല, സെവാഗ് പറഞ്ഞു. ക്ഷുഭിതനായി കാറിന്റെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ബ്ലോക്കില്‍ കുടുങ്ങിയ മറ്റുള്ളവരോട് കലിപ്പിക്കുകയും ചെയ്യുന്ന ദ്രാവിഡാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com