പ്രിയപ്പെട്ട എതിരാളിക്കെതിരെ ഇന്ന് മുംബൈ ഇന്ത്യന്‍സ്; പതിവുകള്‍ തെറ്റിക്കാന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 

ഐപിഎല്ലില്‍ മുംബൈ തങ്ങള്‍ക്ക് മേല്‍ പുലര്‍ത്തി പോരുന്ന ആധിപത്യം തകര്‍ക്കുക കൂടിയാണ് കൊല്‍ക്കത്തയുടെ ലക്ഷ്യം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സും ജയം തുടരാനുറച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഇന്ന് ഇറങ്ങുന്നു. ചെപ്പോക്കിലാണ് മത്സരം. ഐപിഎല്ലില്‍ മുംബൈ തങ്ങള്‍ക്ക് മേല്‍ പുലര്‍ത്തി പോരുന്ന ആധിപത്യം തകര്‍ക്കുക കൂടിയാണ് കൊല്‍ക്കത്തയുടെ ലക്ഷ്യം. 

സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തോറ്റാണ് മുംബൈ തുടങ്ങിയത്. എന്നാല്‍ ആദ്യ മത്സരം തോറ്റ് തുടങ്ങുന്ന സീസണുകളില്‍ വലിയ നേട്ടങ്ങളാണ് മുംബൈക്ക് ലഭിച്ചത് എന്ന് ചൂണ്ടിക്കാണിച്ച് ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് മുംബൈ ആരാധകര്‍. 

ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ഡികോക്ക് ടീമിലേക്ക് എത്തുന്നത് മുംബൈക്ക് ആശ്വാസമാണ്. രോഹിത്തിനൊപ്പം ഡികോക്ക് ആയിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ആറാം ബൗളിങ് ഓപ്ഷനായി പരിഗണിക്കുന്നത് പൊള്ളാര്‍ഡിനെയാണെന്നും ഹര്‍ദിക്കിനെ അല്ലെന്നും മുംബൈ ബൗളിങ് കോച്ച് സഹീര്‍ ഖാന്‍ പറഞ്ഞിരുന്നു. 

ഹൈദരാബാദിനെതിരെ ജയം നേടിയാണ് കൊല്‍ക്കത്തയുടെ വരവ്. ആത്മവിശ്വാസത്തില്‍ കളിക്കുന്ന നിതീഷ് റാണയും രാഹുല്‍ ത്രിപദിയും കൊല്‍ക്കത്തയ്ക്ക് പോസിറ്റീവ് ഫീല്‍ നല്‍കുന്നു. ഷക്കീബ് അല്‍ ഹസന്‍ ബൗളിങ്ങില്‍ മികവ് പുറത്തെടുക്കുന്നതും കൊല്‍ക്കത്തയുടെ പ്രതീക്ഷ കൂട്ടുന്നു. 

ഐപിഎല്ലില്‍ കഴിഞ്ഞ 27 വട്ടം ഏറ്റുമുട്ടിയപ്പോള്‍ 21 വട്ടവും ജയിച്ചു കയറിയത് മുംബൈയാണ്. തുടരെ 9 കളിയും കൊല്‍ക്കത്തയ്‌ക്കെതിരെ ജയിച്ച് നില്‍ക്കുകയാണ് രോഹിത്തിന്റെ സംഘം. ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹറിന് പകരം ഓഫ് സ്പിന്നര്‍ ജയന്ത് യാദവിനെ മുംബൈ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com