ടോസ് കോയിന്‍ പോക്കറ്റിലാക്കി സഞ്ജു, കയ്യോടെ പൊക്കി മാച്ച് റഫറി; രാജസ്ഥാന്‍ ക്യാപ്റ്റന്റെ വിശദീകരണം

അവിടെ താന്‍ ആദ്യമായിട്ട ടോസ് കോയിന്‍ ഓര്‍മയില്‍ സൂക്ഷിക്കാനായി വെക്കാനാണ് സഞ്ജു സാംസണ്‍ ആഗ്രഹിച്ചത്
പഞ്ചാബ്-രാജസ്ഥാന്‍ മത്സരത്തിലെ ടോസിന് ഇടയില്‍/ഫോട്ടോ: ട്വിറ്റര്‍
പഞ്ചാബ്-രാജസ്ഥാന്‍ മത്സരത്തിലെ ടോസിന് ഇടയില്‍/ഫോട്ടോ: ട്വിറ്റര്‍

മുംബൈ: ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച കളി. അവിടെ താന്‍ ആദ്യമായിട്ട ടോസ് കോയിന്‍ ഓര്‍മയില്‍ സൂക്ഷിക്കാനായി വെക്കാനാണ് സഞ്ജു സാംസണ്‍ ആഗ്രഹിച്ചത്. പക്ഷേ മാച്ച് റഫറി അവിടെ വില്ലനായി. 

ആ കോയിന്‍ നല്ല രസമുണ്ടായി. അതിനാലാണ് ഞാന്‍ അത് പോക്കറ്റില്‍ ഇട്ടത്. അത് എടുത്തോട്ടെ എന്ന് റഫറിയോട് ചോദിച്ചു. പക്ഷേ അദ്ദേഹം നിഷേധിച്ചു എന്നും മത്സരത്തിന് ശേഷം സഞ്ജു പറഞ്ഞു. 

222 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കളിയില്‍ 12 ഫോറും ഏഴ് സിക്‌സും പറത്തി സഞ്ജുവാണ് രാജസ്ഥാനെ മുന്‍പില്‍ നിന്ന് നയിച്ചത്. 63 പന്തില്‍ നിന്ന് 119 റണ്‍സ് സഞ്ജു അടിച്ചെടുത്തു. എന്നാല്‍ അവസാന പന്തില്‍ ബൗണ്ടറി ലൈന്‍ കടത്താന്‍ സഞ്ജുവിന് കഴിയാതെ വന്നതോടെ പഞ്ചാബ് ജയിച്ചു കയറി. 

'എനിക്ക് വേണ്ട സമയം അവിടെ ഞാനെടുത്തു. ബൗളര്‍മാരെ ബഹുമാനിച്ചു. സിംഗിളുകള്‍ എടുത്ത് താളം കണ്ടെത്തി. എന്നിട്ടാണ് എന്റെ ഇന്നിങ്‌സിന്റെ രണ്ടാം ഘട്ടത്തില്‍ ഷോട്ടുകള്‍ കളിച്ചത്, സഞ്ജു പറഞ്ഞു. എന്റെ ഷോട്ടുകള്‍ ഞാന്‍ ആസ്വദിക്കാറുണ്ട്. എന്നാല്‍ ആ ഷോട്ടുകള്‍ കളിച്ച് കഴിഞ്ഞ് ഞാന്‍ വീണ്ടും ഈ നിമിഷം എന്താണോ അതിലേക്ക് വരും'.

എന്റെ കഴിവില്‍ ശ്രദ്ധ കൊടുത്ത്, പന്ത് ശ്രദ്ധിച്ച് അതിനനുസരിച്ച് പ്രതികരിക്കുമ്പോള്‍ താനെ സംഭവിക്കുന്നതാണ് അതെല്ലാം. ചിലപ്പോള്‍ എന്റെ വിക്കറ്റ് നഷ്ടപ്പെടും. എങ്കിലും ഒരേ രീതിയില്‍ തന്നെയാണ് ഞാന്‍ കളിക്കുന്നത്. എന്റെ പ്രാപ്തിയില്‍ വിശ്വസിക്കുന്നു. ഇന്ന് അത് ഫലം തന്നു, സഞ്ജു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com