നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? രാജസ്ഥാന്‍ റോയല്‍സിന്റെ തന്ത്രങ്ങളെ ചൂണ്ടി മൈക്കല്‍ വോണ്‍ 

ജോസ് ബട്ട്‌ലറെ വിക്കറ്റ് കീപ്പറും ഓപ്പണറുമാക്കാതിരുന്നതാണ് വോണിനെ പ്രകോപിപ്പിച്ചത്
സഞ്ജു സാംസണ്‍, സംഗക്കാര/ഫോട്ടോ: രാജസ്ഥാന്‍ റോയല്‍സ്, ട്വിറ്റര്‍
സഞ്ജു സാംസണ്‍, സംഗക്കാര/ഫോട്ടോ: രാജസ്ഥാന്‍ റോയല്‍സ്, ട്വിറ്റര്‍

ലണ്ടന്‍: സീസണിലെ ആദ്യ മത്സരത്തിലെ രാജസ്ഥാന്‍ റോയല്‍സ് സ്വീകരിച്ച തന്ത്രങ്ങളെ ചോദ്യം ചെയ്ത് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ജോസ് ബട്ട്‌ലറെ വിക്കറ്റ് കീപ്പറും ഓപ്പണറുമാക്കാതിരുന്നതാണ് വോണിനെ പ്രകോപിപ്പിച്ചത്. 

വിക്കറ്റ് കീപ്പറായി സഞ്ജു വന്നപ്പോള്‍ സ്‌റ്റോക്ക്‌സിനൊപ്പം മനന്‍ വോഹ്‌റയാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. വിക്കറ്റിന് പിന്നിലെ ബട്ട്‌ലറിന്റെ അനുഭവ സമ്പത്ത് നിര്‍ണായകമാണ് എന്നിരിക്കെ എന്തുകൊണ്ട് ബട്ട്‌ലറെ വിക്കറ്റ് കീപ്പറാക്കിയില്ല? വോണ്‍ ട്വിറ്ററില്‍ ചോദിക്കുന്നു. 

പിന്നാലെ സ്റ്റോക്ക്‌സിനൊപ്പം വോഹ്‌റ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ വോണ്‍ വീണ്ടും നിരാശനായി. ഇപ്പോള്‍ ബട്ട്‌ലര്‍ ഓപ്പണ്‍ ചെയ്യുന്നില്ല...നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് രാജസ്ഥാന്‍ റോയല്‍സ് എന്ന് ചോദിച്ചാണ് വോണിന്റെ മറ്റൊരു ട്വീറ്റ് എത്തിയത്. 

നാലാമതാണ് ബട്ട്‌ലര്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച റൈല്‍ മെറെഡിത്തിന്റെ ഓവറില്‍ തുടരെ നാല് ഫോറുകള്‍ ബട്ട്‌ലര്‍ നേടി. 13 പന്തില്‍ നിന്ന് 25 റണ്‍സ് എടുത്താണ് ബട്ട്‌ലര്‍ മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com