7 വര്‍ഷത്തിന് ശേഷം ബൗളര്‍, കണങ്കാല്‍ മടങ്ങി തുടക്കം; ആശങ്കപ്പെടുത്തി രോഹിത് ശര്‍മ

ആദ്യ ഡെലിവറി എറിയാന്‍ വരവെ ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് രോഹിത്തിന്റെ കണങ്കാല്‍ മടങ്ങി
കൊല്‍ക്കത്തയ്‌ക്കെതിരെ പന്തെറിയുന്നതിന് ഇടയില്‍ രോഹിത് ശര്‍മയ്ക്ക് പരിക്ക്/ഫോട്ടോ: ട്വിറ്റര്‍
കൊല്‍ക്കത്തയ്‌ക്കെതിരെ പന്തെറിയുന്നതിന് ഇടയില്‍ രോഹിത് ശര്‍മയ്ക്ക് പരിക്ക്/ഫോട്ടോ: ട്വിറ്റര്‍

മുംബൈ: 2014ന് ശേഷം ഐപിഎല്ലില്‍ ആദ്യമായി രോഹിത് ശര്‍മ പന്തെറിഞ്ഞു. എന്നാല്‍ ആദ്യ ഡെലിവറി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ വലിയ പരിക്കിന്റെ പിടിയിലേക്ക് വീഴാതെ രോഹിത് രക്ഷപെട്ടത് തലനാരിഴയ്ക്ക്. 

ആദ്യ ഡെലിവറി എറിയാന്‍ വരവെ ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് രോഹിത്തിന്റെ കണങ്കാല്‍ മടങ്ങി. പിന്നാലെ മുംബൈ ഫിസിയോസിന്റെ സഹായം തേടിയതിന് ശേഷം രോഹിത് തന്റെ ഓവര്‍ പൂര്‍ത്തിയാക്കി. 

മുംബൈയുടെ ഓവര്‍ തികയ്ക്കാന്‍ വേണ്ടി മാത്രമെറിഞ്ഞ ബൗളറായി രോഹിത്തിന്റെ നീക്കത്തെ ക്രിക്കറ്റ് ലോകം കാണുന്നില്ല. രണ്ട് ഐപിഎല്‍ ഹാട്രിക്കുകള്‍ തന്റെ പേരിലുള്ള താരമാണ് രോഹിത്. ഡെക്കന്‍ ചാര്‍ജേഴ്‌സിനൊപ്പമായിരിക്കുമ്പോള്‍ ബൗളിങ്ങിലും രോഹിത് തുല്യ പ്രാധാന്യം നല്‍കിയിരുന്നു. 

കൊല്‍ക്കത്തയ്‌ക്കെതിരായ ആദ്യ ഡെലിവറിയില്‍ തന്നെ ഇവിടെ രോഹിത് വിക്കറ്റ് വീഴ്‌ത്തേണ്ടതായിരുന്നു. എന്നാല്‍ നേരിയ വ്യത്യാസത്തിലാണ് പന്ത് സ്റ്റംപില്‍ നിന്ന് അകന്നത്. കണങ്കാല്‍ മടങ്ങിയതിനെ തുടര്‍ന്ന് രോഹിത്തിന് ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാവുന്ന അവസ്ഥ ആലോചിക്കാന്‍ വയ്യെന്നാണ് ആരാധകര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com