സിംബാബ്‌വെ മുന്‍ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്കിന് 8 വര്‍ഷത്തെ വിലക്ക് 

ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതായുള്ള ആരോപണങ്ങള്‍ സ്ട്രീക്ക് അംഗീകരിച്ചതോടെയാണ് വിലക്ക്
ഹീത്ത് സ്ട്രീക്ക്/ഫോട്ടോ: ട്വിറ്റര്‍
ഹീത്ത് സ്ട്രീക്ക്/ഫോട്ടോ: ട്വിറ്റര്‍

ദുബായ്: സിംബാബ്‌വെ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്കിനെ എട്ട് വര്‍ഷത്തേക്ക് വിലക്കി ഐസിസി. ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതായുള്ള ആരോപണങ്ങള്‍ സ്ട്രീക്ക് അംഗീകരിച്ചതോടെയാണ് വിലക്ക്. 

2016-2018 സമയത്ത് സിംബാബ്വെ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്ന സമയത്ത് സ്ട്രീക്കിന് നേരെ ഉയര്‍ന്ന ആരോപണങ്ങളിലാണ് ഇപ്പോള്‍ നടപടി. 2018ലെ ത്രിരാഷ്ട്ര പരമ്പരയ്ക്കിടയിലേയും ഐപിഎല്ലിലേയും വിവരങ്ങള്‍ ചോര്‍ത്തിയെന്ന കുറ്റവും സ്ട്രീക്കിന് മേലുണ്ട്. 

2029 മാര്‍ച്ചിലാണ് ക്രിക്കറ്റിലേക്ക് ഇനി സ്ട്രീക്കിന് മടങ്ങിയെത്താനാവുക. സിംബാബ്വെയുടെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് സ്ട്രീക്കിനെ കണക്കാക്കുന്നത്. 65 ടെസ്റ്റും, 189 ഏകദിനവും സിംബാബ് വെയ്ക്ക് വേണ്ടി സ്ട്രീക്ക് കളിച്ചു. 

1993 മുതല്‍ 2005 വരെയാണ് സ്ട്രീക്ക് സിംബാബ്വേക്ക് വേണ്ടി കളിച്ചത്. ടെസ്റ്റില്‍ 1990 റണ്‍സും ഏകദിനത്തില്‍ 2943 റണ്‍സും നേടി. ടെസ്റ്റില്‍ 216 വിക്കറ്റും ഏകദിനത്തില്‍ 239 വിക്കറ്റും സ്ട്രീക്കിന്റെ അക്കൗണ്ടിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com