രാഹുല്‍ ചഹര്‍/ഫോട്ടോ: മുംബൈ ഇന്ത്യന്‍സ്, ട്വിറ്റര്‍
രാഹുല്‍ ചഹര്‍/ഫോട്ടോ: മുംബൈ ഇന്ത്യന്‍സ്, ട്വിറ്റര്‍

'എനിക്ക് പോലും നിന്റെ പന്തുകള്‍ മനസിലാവുന്നില്ല'; രാഹുലിന്റെ ഹൃദയം തൊട്ട രോഹിത്തിന്റെ വാക്ക്‌

മുംബൈ നായകന്‍ രോഹിത് ശര്‍മ നല്‍കിയ പ്രചോദനമാണ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ തന്നെ സഹായിച്ചതെന്ന് രാഹുല്‍ ചഹര്‍ പറയുന്നു

മുംബൈ: കൊല്‍ക്കത്തക്കെതിരായ കളിയില്‍ 4 വിക്കറ്റ് വീഴ്ത്തിയാണ് രാഹുല്‍ ചഹര്‍ ടീമിന്റെ അപ്രതീക്ഷിത ജയത്തിന് വഴിയൊരുക്കിയത്. മുംബൈ നായകന്‍ രോഹിത് ശര്‍മ നല്‍കിയ പ്രചോദനമാണ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ തന്നെ സഹായിച്ചതെന്ന് രാഹുല്‍ ചഹര്‍ പറയുന്നു. 

ആത്മവിശ്വാസത്തോടെ പന്തെറിയണം. കാരണം പലപ്പോഴും എനിക്ക് നിന്റെ പന്തുകള്‍ വായിക്കാന്‍ സാധിക്കാറില്ല. പിന്നെ അവര്‍ക്കെങ്ങനെ കഴിയും എന്നാണ് രോഹിത് എന്നോട് പറഞ്ഞത്. ശ്രദ്ധ കൊടുത്ത് ശരിയായ ലെങ്തില്‍ എറിയാനും പറഞ്ഞു. സ്പിന്നര്‍മാരാണ് ഈ കളിയുടെ ഗതി തിരിക്കുക എന്ന് എനിക്ക് അറിയാമായിരുന്നു. എനിക്ക് സാധിക്കും എന്ന ആത്മവിശ്വാസം എനിക്കുണ്ടായി, രാഹുല്‍ ചഹര്‍ പറയുന്നു. 

രാഹുല്‍ ത്രിപതിയുടെ വിക്കറ്റാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. അത് നന്നായി ടേണ്‍ ചെയ്തു. ലെഗ് സ്പിന്നര്‍ എന്ന നിലയില്‍ അതുപോലെ ടേണ്‍ ആണ് ആഗ്രഹിക്കുന്നത്. ക്രുനാല്‍ പാണ്ഡ്യയും നന്നായി പന്തെറിഞ്ഞു. അധികം റണ്‍സ് വഴങ്ങിയില്ല. ഇതുപോലുള്ള വിക്കറ്റാണ് ലഭിക്കുന്നത് എങ്കില്‍ പ്രധാന റോള്‍ ഞങ്ങളുടേതാണ് എന്നും മുംബൈ സ്പിന്നര്‍ പറഞ്ഞു. 

കൊല്‍ക്കത്തയുടെ ആദ്യ നാല് ബാറ്റിങ് പൊസിഷനിലുള്ളവരേയും പുറത്താക്കിയത് രാഹുല്‍ ചഹറാണ്. 152 റണ്‍സ് ആണ് മുംബൈ കൊല്‍ക്കത്തയ്ക്ക് മുന്‍പില്‍ വിജയ ലക്ഷ്യം വെച്ചത്. ജയിക്കാമായിരുന്നു കളിയില്‍ പക്ഷേ അവസാന നിമിഷം കൊല്‍ക്കത്തയ്ക്ക് പിഴച്ചു. നിശ്ചിത ഓവറില്‍ നേടാനായത് 142 റണ്‍സ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com