പിഴ തുക ഇന്‍സ്റ്റോള്‍മെന്റായി അടക്കാം; ഉമര്‍ അക്മലിന്റെ ആവശ്യം തള്ളി പാക് ക്രിക്കറ്റ് ബോര്‍ഡ്

തന്റെ മേല്‍ ചുമത്തിയ 42,50000 രൂപ തവണകളായി അടച്ചു തീര്‍ക്കാന്‍ അനുവദിക്കണം എന്ന ഉമര്‍ അക്മലിന്റെ ആവശ്യം പാക് ക്രിക്കറ്റ് ബോര്‍ഡ് തള്ളി
ഉമര്‍ അക്മല്‍/ഫയല്‍ ചിത്രം
ഉമര്‍ അക്മല്‍/ഫയല്‍ ചിത്രം

ലാഹോര്‍: പാക് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഉമര്‍ അക്മലും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള പോര് തുടരുന്നു. തന്റെ മേല്‍ ചുമത്തിയ 42,50000 രൂപ തവണകളായി അടച്ചു തീര്‍ക്കാന്‍ അനുവദിക്കണം എന്ന ഉമര്‍ അക്മലിന്റെ ആവശ്യം പാക് ക്രിക്കറ്റ് ബോര്‍ഡ് തള്ളി. 

പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് ഉമര്‍ അക്മലിന്റെ മേല്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് കൂറ്റന്‍ തുക പിഴ ചുമത്തിയത്. മൂന്ന് വര്‍ഷത്തെ വിലക്കും ഉമര്‍ അക്മലിന്റെ മേല്‍ ചുമത്തിയിരുന്നു. എന്നാല്‍ ഇത് പിന്നീട് ഒരു വര്‍ഷമായി ചുരുക്കി. 

പിഴ തുക നല്‍കാതിരുന്നാല്‍ ഉമര്‍ അക്മലിന് മേല്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് വീണ്ടും നടപടിയെടുക്കും. ഉമര്‍ അക്മലിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ചാണ് പിഴ തുക തവണകളായി അടയ്ക്കാന്‍ അനുവദിക്കണം എന്ന ആവശ്യം പാക് ക്രിക്കറ്റ് ബോര്‍ഡ് തള്ളിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2019 മാര്‍ച്ചില്‍ അക്മല്‍ പാകിസ്ഥാന്‍ ടീമിലേക്ക് തിരികെ എത്തിയിരുന്നു. എന്നാല്‍ 5 ഇന്നിങ്‌സില്‍ നിന്ന് ഓസ്‌ട്രേലിയക്കെതിരെ നേടിയത് 150 റണ്‍സ് മാത്രംം. ഇതോടെ പാകിസ്ഥാന്റെ ലോകകപ്പ് സംഘത്തിലും ഇടം നേടാന്‍ കഴിഞ്ഞില്ല. 2019ല്‍ ശ്രീലങ്കക്കെതിരെ രണ്ട് ടി20 കളിച്ചെങ്കിലും രണ്ടിലും പൂജ്യത്തിന് മടങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com