ഓപ്പണര്‍മാര്‍ കഴിഞ്ഞാല്‍ ടോപ് സ്‌കോറര്‍ എക്‌സ്ട്രാ! ആരാധകരോട് ക്ഷമ ചോദിച്ച് ഷാരൂഖ് ഖാന്‍

നിരാശപ്പെടുത്തും വിധം തകര്‍ന്നടിഞ്ഞതോടെ ആരാധകരോട് ക്ഷമ ചോദിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഉടമ ഷാരൂഖ് ഖാന്‍
നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍
നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍

മുംബൈ: 30 പന്തില്‍ നിന്ന് ജയിക്കാന്‍ 31 റണ്‍സ്. റസല്‍, ദിനേശ് കാര്‍ത്തിക് എന്നിവരെ പോലെ പരിചയസമ്പത്തും കരുത്തും നിറച്ച താരങ്ങള്‍ ഇലവനിലുണ്ടായിട്ടും 10 റണ്‍സിന്റെ തോല്‍വി. നിരാശപ്പെടുത്തും വിധം തകര്‍ന്നടിഞ്ഞതോടെ ആരാധകരോട് ക്ഷമ ചോദിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഉടമ ഷാരൂഖ് ഖാന്‍. 

നിരാശപ്പെടുത്തുന്ന പ്രകടനം. എല്ലാ ആരാധകരോടും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്ഷമ ചോദിക്കുന്നു, ഷാരൂഖ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. മോര്‍ഗന്റെ മികച്ച ക്യാപ്റ്റന്‍സിയിലൂടെ മുംബൈയെ 152 ന് ഒതുക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത ചെയ്‌സ് ചെയ്തിറങ്ങിയത്. 

ഓപ്പണിങ് സഖ്യം 72 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി അടിത്തറയിട്ടു. നായകന്‍ മോര്‍ഗന്‍ 12.5 ഓവറില്‍ 104 റണ്‍സില്‍ പുറത്താവുമ്പോള്‍ പോലും ജയം കൊല്‍ക്കത്തയുടെ കയ്യെത്തും ദൂരത്ത്. എന്നാല്‍ അര്‍ധ ശതകം തികച്ച നിതീഷ് റാണ 122 റണ്‍സില്‍ നില്‍ക്കെ പുറത്തായതോടെ കാര്യങ്ങള്‍ കുഴഞ്ഞു. 

നിതീഷ് റാണ 47 പന്തില്‍ നിന്ന് ആറ് ഫോറിന്റേയും രണ്ട് സിക്‌സിന്റേയും അകമ്പടിയോടെ 57 റണ്‍സ് നേടി. ശുഭ്മാന്‍ ഗില്‍ 24 പന്തില്‍ നിന്ന് 5 ഫോറും ഒരു സിക്‌സും പറത്തി 33 റണ്‍സ് നേടി. കൊല്‍ക്കത്ത ബാറ്റിങ് നിരയില്‍ ഓപ്പണര്‍മാരല്ലാതെ മറ്റൊരു താരവും രണ്ടക്കം സ്‌കോര്‍ കടത്തിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com