ഡല്‍ഹിയെ എറിഞ്ഞൊതുക്കി രാജസ്ഥാന്‍; വിജയിക്കാന്‍ വേണ്ടത് 148 റണ്‍സ്

ഡല്‍ഹിയെ എറിഞ്ഞൊതുക്കി രാജസ്ഥാന്‍; വിജയിക്കാന്‍ വേണ്ടത് 148 റണ്‍സ്
സഹതാരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഉനദ്കട്/ ട്വിറ്റർ
സഹതാരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഉനദ്കട്/ ട്വിറ്റർ

മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 148 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സില്‍ അവസാനിപ്പിക്കാന്‍ രാജസ്ഥാന് സാധിച്ചു. 

തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും ടോസ് സഞ്ജുവിന് അനുകൂലമായാണ് ലഭിച്ചത്. സഞ്ജു ഡല്‍ഹിയെ ബാറ്റിങിന് അയക്കുകയായിരുന്നു. 

തുടക്കം മുതല്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ ഡല്‍ഹി പതറി. ഓപണര്‍മാരായ പൃഥ്വി ഷ (രണ്ട്), ശിഖര്‍ ധവാന്‍ (ഒന്‍പത്), അജിന്‍ക്യ രഹാനെ (എട്ട്) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. 

മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഋഷഭ് പന്താണ് ടീമിന്റെ ടോപ് സ്‌കോറര്‍. താരം അര്‍ധ സെഞ്ച്വറി നേടി. 32 പന്തില്‍ ഒന്‍പത് ഫോറുകളുടെ അകമ്പടിയോടെയാണ് പന്തിന്റെ അര്‍ധ ശതകം. പന്തിനെ റിയാന്‍ പരാഗ് ഉജ്ജ്വലമായ ത്രോയിലൂടെ റണ്ണൗട്ടാക്കുകയായിരുന്നു. 

ലളിത് യാദവ് (20), ടോം കറന്‍ (21), ക്രിസ് വോക്‌സ് (പുറത്താകാതെ 15), ആര്‍ അശ്വിന്‍ (ഏഴ്), റബാഡ (പുറത്താകാതെ ഒന്‍പത്) എന്നിവരാണ് റണ്‍സെടുത്ത മറ്റ് താരങ്ങള്‍. 

രാജസ്ഥാനായി ജയദേവ് ഉനദ്കട് നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. മുസ്താഫിസുര്‍ റഹ്മാന്‍ രണ്ട് വിക്കറ്റുകളും ക്രിസ് മോറിസ് ഒരു വിക്കറ്റും വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com