ചെപ്പോക്കിലെ ദുര്‍ഭൂതം; തുടരെ 3 കളിയിലും ടോസ് നേടിയ ടീമിന്റെ അവിശ്വസനീയ തോല്‍വി 

96-1 എന്ന നിലയില്‍ നിന്ന് 130-7ലേക്ക് അഞ്ച് ഓവറിന് ഇടയിലാണ് ഹൈദരാബാദ് തകര്‍ന്നത്
വിരാട് കോഹ്‌ലി/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍
വിരാട് കോഹ്‌ലി/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍

ചെന്നൈ: 150 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരവെ 115-3 എന്ന നിലയില്‍ നിന്നാണ് 142-9ലേക്ക് വീണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തോല്‍വി സമ്മതിച്ചത്. ഇതോടെ ചെപ്പോക്ക് വേദിയായ അവസാന 3 കളിയിലും രണ്ടാമത് ബാറ്റ് ചെയ്ത ടീം അവിശ്വസനീയമാംവിധം തോല്‍വിയിലേക്ക് വീണു. 

ഹൈദരാബാദിന്റെ തോല്‍വിയോടെ ഇത് തുടര്‍ച്ചയായ മൂന്നാം വട്ടമാണ് ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ടീം വിജയ ലക്ഷ്യത്തിനടുത്ത് നില്‍ക്കെ പതറി വീഴുന്നത്. 96-1 എന്ന നിലയില്‍ നിന്ന് 130-7ലേക്ക് അഞ്ച് ഓവറിന് ഇടയിലാണ് ഹൈദരാബാദ് തകര്‍ന്നത്. 

ഹൈദരാബാദ്-ബാംഗ്ലൂര്‍ പോരിന് മുന്‍പ് ചെപ്പോക്ക് വേദിയായ മുംബൈ-കൊല്‍ക്കത്ത മത്സരത്തിലും സമാനമായിരുന്നു കാര്യങ്ങള്‍. 152 റണ്‍സ് വിജയ ലക്ഷ്യം മുന്‍പില്‍ വെച്ച് ഇറങ്ങിയ കൊല്‍ക്കത്ത 12.5 ഓവറില്‍ 104-3 എന്ന നിലയിലായിരുന്നു. എന്നാല്‍ 10 റണ്‍സ് അകലെ തോല്‍വി സമ്മതിക്കുന്ന നിലയിലേക്ക് വീണു. 

കൊല്‍ക്കത്തയും ഹൈദരാബാദും ചെപ്പോക്കില്‍ ഏറ്റുമുട്ടിയപ്പോഴുള്ള ഫലവും വ്യത്യസ്തമല്ല. ഇവിടെ ചെപ്പോക്കില്‍ നടന്ന മറ്റ് മത്സങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി ഭേദപ്പെട്ട സ്‌കോര്‍ വിജയലക്ഷ്യം വെക്കാന്‍ കൊല്‍ക്കത്തയ്ക്കായി. കൊല്‍ക്കത്തക്കെതിരെ 188 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ഹൈദരാബാദ് 10 റണ്‍സ് അകലെ തോല്‍വി സമ്മതിച്ചു. 

ഇവിടെ നടന്ന അവസാന നാല് കളിയിലും രണ്ടാമത് ബാറ്റ് ചെയ്യേണ്ട ടീം ജയിക്കേണ്ടതായിരുന്നു എന്ന് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ രാത്രിയുണ്ടായ കളിക്ക് സമാനമാണ് ഇവിടേയും ഫലം. അതുകൊണ്ട് തന്നെ ഒരു ഒഴികഴിവും പറയാനില്ല, വാര്‍ണര്‍ പറഞ്ഞു. 

ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈക്കെതിരെ ആര്‍സിബി ഇവിടെ ചെയ്‌സ് ചെയ്ത് ജയിച്ചിരുന്നു. എന്നാലവിടെ ആര്‍സിബിക്ക് അവസാന പന്തില്‍ ജയം പിടിക്കാന്‍ തുണയായത് ഡി വില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ് ആണ്. ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ് മാറ്റി നിര്‍ത്തിയാല്‍ ചെപ്പോക്കില്‍ ചെയ്‌സ് ചെയ്യുക പ്രയാസമാണെന്ന് കൊല്‍ക്കത്ത നായകന്‍ മോര്‍ഗനും പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com