ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി20യില്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങ്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി20യില്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങ്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

വിസ്ഡന്റെ കഴിഞ്ഞ ദശകത്തിലെ താരം വിരാട് കോഹ്‌ലി; 1990കളില്‍ സച്ചിന്‍, 1980കളില്‍ കപില്‍ ദേവ് 

ആദ്യ ഏകദിനം നടന്നതിന്റെ 50ാം വാര്‍ഷികത്തിലാണ് കഴിഞ്ഞ 5 ദശകത്തിലെ 5 ക്രിക്കറ്റ് താരങ്ങളുടെ പേര് വിസ്ഡന്‍ ക്രിക്കറ്റേഴ്‌സ് അല്‍മനാക്കില്‍ ചേര്‍ക്കുന്നത്

ലണ്ടന്‍: കഴിഞ്ഞ ദശകത്തിലെ മികച്ച കളിക്കാരനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ തെരഞ്ഞെടുത്ത് വിസ്ഡന്‍ ക്രിക്കറ്റേഴ്‌സ് അല്‍മനാക്ക്. ആദ്യ ഏകദിനം നടന്നതിന്റെ 50ാം വാര്‍ഷികത്തിലാണ് കഴിഞ്ഞ 5 ദശകത്തിലെ 5 ക്രിക്കറ്റ് താരങ്ങളുടെ പേര് വിസ്ഡന്‍ ക്രിക്കറ്റേഴ്‌സ് അല്‍മനാക്കില്‍ ചേര്‍ക്കുന്നത്. 

2010 ദശകത്തിലെ ക്രിക്കറ്റ് താരം വിരാട് കോഹ് ലിയായപ്പോള്‍ 1990കളിലെ താരമായി തെരഞ്ഞെടുത്തത് സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ്. 1998ല്‍ സച്ചിന്‍ ഏഴ് ഏകദിന സെഞ്ചുറികള്‍ നേടിയിരുന്നു. കലണ്ടര്‍ വര്‍ഷത്തിലെ സച്ചിന്റെ സെഞ്ചുറി നേട്ടം മറികടക്കാന്‍ മറ്റാര്‍ക്കുമായിട്ടില്ല. 

കപില്‍ ദേവാണ് 1980കളിലെ താരം. 1983ല്‍ കപില്‍ ഇന്ത്യയെ ആദ്യമായി ലോക കിരീടത്തിലേക്ക് നയിത്തു. ഈ ദശകത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ കപില്‍ ഗേവ് ആണ്. തുടരെ രണ്ടാം വര്‍ഷവും ബെന്‍ സ്റ്റോക്ക്‌സ് ലീഡിങ് ക്രിക്കറ്റര്‍ ഓഫ് ദി ഇയറായതാണ് മറ്റൊരു പ്രത്യേകത. 

കലണ്ടര്‍ വര്‍ഷത്തില്‍ 58 എന്ന ബാറ്റിങ് ശരാശരിയില്‍ 641 റണ്‍സ് ആണ് സ്റ്റോക്ക്‌സ് നേടിയത്. വീഴ്ത്തിയത് 19 വിക്കറ്റും. പിതാവിന്റെ വേര്‍പാടില്‍ നില്‍ക്കുമ്പോഴാണ് സ്‌റ്റോക്ക്‌സ് കളിക്കളത്തില്‍ നിറഞ്ഞത്. ഡോം സിബ്ലി, സാക്ക് ക്രൗലി, വിന്‍ഡിസ് ഓള്‍റൗണ്ടര്‍ ഹോള്‍ഡര്‍, മുഹമ്മദ് റിസ്വാന്‍, ഡാരന്‍ സ്റ്റീവന്‍സ് എന്നിവരുടെ പേരും 2021 വിസ്ഡന്‍ ക്രിക്കറ്റേഴ്‌സ് ഓഫ് ദി ഇയര്‍ അല്‍മാനാക്കില്‍ ഇടംപിടിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com