സഞ്ജു സാംസണ്‍, സംഗക്കാര/ഫോട്ടോ: രാജസ്ഥാന്‍ റോയല്‍സ്, ട്വിറ്റര്‍
സഞ്ജു സാംസണ്‍, സംഗക്കാര/ഫോട്ടോ: രാജസ്ഥാന്‍ റോയല്‍സ്, ട്വിറ്റര്‍

ഇന്ന് ആരുടെ ബാറ്റ് ഗര്‍ജിക്കും? ആരുടെ ക്യാപ്റ്റന്‍സി ജയിക്കും? സഞ്ജുവും റിഷഭ് പന്തും നേര്‍ക്കുനേര്‍

സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിന് രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഇറങ്ങുന്നു

മുംബൈ: ഐപിഎല്ലില്‍ ഇന്ന് സഞ്ജു സാംസണും റിഷഭ് പന്തും നേര്‍ക്കുനേര്‍. സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിന് രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഇറങ്ങുന്നു. 

ഈ സീസണിലെ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച രണ്ട് പേര്‍ നേര്‍ക്കു നേര്‍ വരുമ്പോള്‍ ടീമിനെ ജയത്തിലേക്ക് എത്തിക്കാനാവുക സഞ്ജുവിനോ പന്തിനോ എന്നതാണ് ആകാംക്ഷയുണര്‍ത്തുന്നത്. ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയാണ് ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ സഞ്ജു കളിച്ചത്.

ഡല്‍ഹിയിലേക്ക് എത്തുമ്പോള്‍ ഫോമില്‍ നില്‍ക്കുന്ന ശിഖര്‍ ധവാന്‍, പൃഥ്വി ഷാ ഉള്‍പ്പെടെയുള്ളവര്‍ റിഷഭ് പന്തിന് ആശ്വാസമാവുന്നു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് നോര്‍ജെയെ തുടരെ രണ്ടാം മത്സരത്തിലും ഡല്‍ഹി ക്യാപ്പിറ്റല്‍സിന് നഷ്ടമാവും. 

പരിക്കേറ്റ ബെന്‍ സ്റ്റോക്ക്‌സ് നാട്ടിലേക്ക് മടങ്ങിയതാണ് രാജസ്ഥാന് വലിയ തിരിച്ചടി. ജോഫ്ര ആര്‍ച്ചര്‍ പരിശീലനം ആരംഭിച്ചെങ്കിലും കളിക്കാന്‍ അനുമതി ലഭിച്ചിട്ടില്ല. ബെന്‍ സ്റ്റോക്ക്‌സ് മടങ്ങിയതോടെ വോഹ്‌റയ്‌ക്കൊപ്പം ജോസ് ബട്ട്‌ലര്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തേക്കും. 

സ്റ്റോക്ക്‌സിന് പകരക്കാരനായി ലിവിങ്സ്റ്റണ്‍ രാജസ്ഥാന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും. ബാറ്റിങ്ങിനെ തുണയ്ക്കുന്ന വാങ്കഡെയില്‍ രാജസ്ഥാനേക്കാള്‍ മുന്‍തൂക്കം ശക്തമായ താരനിരയുമായി എത്തുന്ന ഡല്‍ഹിക്കാണ്. വാങ്കഡെ വേദിയായ കഴിഞ്ഞ 9 ടി20കളില്‍ നിന്ന് 182 ആണ് ഇവിടുത്തെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. 

ഇവിടെ ചെയ്‌സ് ചെയ്ത ടീം 5 വട്ടം ജയിച്ചപ്പോള്‍ മൂന്ന് വട്ടം തോറ്റു. 22 തവണയാണ് ഇതിന് മുന്‍പ് രാജസ്ഥാനും ഡല്‍ഹിയും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ 11 ജയം വീതം നേടി ഇരു ടീമും കട്ടയ്ക്ക് ഒപ്പം നില്‍ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com