ബുള്ളറ്റ് ത്രോയും ത്രസിപ്പിക്കുന്ന ക്യാച്ചും! ഫീല്‍ഡിലെ കേമന്‍ താന്‍ തന്നെയെന്ന് ഉറപ്പിച്ച് രവീന്ദ്ര ജഡേജ

എന്തുകൊണ്ട് ഇപ്പോഴത്തെ ഇന്ത്യയുടെ മികച്ച ഫീല്‍ഡര്‍ താനെന്ന് ഒരിക്കല്‍ കൂടി ജഡേജ അവിടെ തെളിയിച്ചു
കെ എല്‍ രാഹുലിനെ റണ്‍ഔട്ട് ആക്കുന്ന രവീന്ദ്ര ജഡേജ/വീഡിയോ ദൃശ്യം
കെ എല്‍ രാഹുലിനെ റണ്‍ഔട്ട് ആക്കുന്ന രവീന്ദ്ര ജഡേജ/വീഡിയോ ദൃശ്യം

മുംബൈ: പഞ്ചാബ് കിങ്‌സിനെ 6 വിക്കറ്റിന് ചെന്നൈ തോല്‍പ്പിച്ച കളിയില്‍ ദീപക് ചഹറിനൊപ്പം ശ്രദ്ധപിടിച്ചത് ഒരു ബുള്ളറ്റ് ത്രോയും ഡൈവിങ് ക്യാച്ചും. എന്തുകൊണ്ട് ഇപ്പോഴത്തെ ഇന്ത്യയുടെ മികച്ച ഫീല്‍ഡര്‍ താനെന്ന് ഒരിക്കല്‍ കൂടി ജഡേജ അവിടെ തെളിയിച്ചു.

പഞ്ചാബ് കിങ്‌സിന്റെ രണ്ടാം ഓവറില്‍ തന്നെ കെ എല്‍ രാഹുലിനെ പുറത്താക്കാനാണ് ജഡേജയുടെ ത്രസിപ്പിക്കുന്ന ഫീല്‍ഡിങ് എത്തിയത്. ബാക്ക് വേര്‍ഡ് പോയിന്റിലേക്ക് ക്രിസ് ഗെയ്‌ലിന്റെ ഷോട്ട് നേരെ രവീന്ദ്ര ജഡേജയുടെ കൈകളില്‍. ഒന്ന് മടിച്ച് നിന്ന് ഗെയ്ല്‍ സിംഗിളിനായി ഓടി. 

ജഡേജയുടെ ബുള്ളറ്റ് ത്രോ സ്റ്റംപ് തകര്‍ത്തപ്പോള്‍ കെ എല്‍ രാഹുലിന് എത്തിപ്പെടാനായില്ല. അവിടം കൊണ്ടും തീര്‍ന്നില്ല രവീന്ദ്ര ജഡേജയുടെ ഫീല്‍ഡിലെ തകര്‍പ്പന്‍ നീക്കങ്ങള്‍. ക്രിസ് ഗെയ്‌ലിനെ കൂടാരം കയറ്റി ജഡേജ ഡൈവിങ് ക്യാച്ചുമായി എത്തി. 

ദീപക് ചഹറിന്റെ ഡെലിവറിയില്‍ ബാക്ക് വേര്‍ഡ് പോയിന്റിലേക്കാണ് ഗെയ്ല്‍ കളിച്ചത്. ഇവിടെ തന്റെ വലത്തേക്ക് ചാടിയ ജഡേജ പന്ത് കൈക്കലാക്കി പഞ്ചാബിന് മേലുള്ള ആഘോതം ഇരട്ടിപ്പിച്ചു. നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് ആണ് പഞ്ചാബ് ചെന്നൈക്ക് മുന്‍പില്‍ വെച്ചത്. 26 പന്തുകള്‍ കയ്യില്‍ വെച്ച് നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ചെന്നൈ ജയം പിടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com