50ല്‍ അര്‍ധ ശതകം തികയ്ക്കാന്‍ ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മയ്ക്ക് മുന്‍പിലും ചരിത്ര നേട്ടം; സിക്‌സുകളില്‍ റെക്കോര്‍ഡിടാന്‍ പൊള്ളാര്‍ഡും

ഐപിഎല്ലില്‍ 50 അര്‍ധ ശതകം കണ്ടെത്തുന്ന ആദ്യ താരം എന്ന നേട്ടമാണ് വാര്‍ണറുടെ മുന്‍പില്‍ വന്ന് നില്‍ക്കുന്നത്
ഡേവിഡ് വാര്‍ണര്‍/ഫയല്‍ ചിത്രം
ഡേവിഡ് വാര്‍ണര്‍/ഫയല്‍ ചിത്രം

ചെന്നൈ: സീസണിലെ ആദ്യ ജയം തേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് മുംബൈക്കെതിരെ ഇറങ്ങുമ്പോള്‍ നായകന്‍ ഡേവിഡ് വാര്‍ണറുടെ മുന്‍പിലൊരു തകര്‍പ്പന്‍ റെക്കോര്‍ഡുമുണ്ട്. ഐപിഎല്ലില്‍ 50 അര്‍ധ ശതകം കണ്ടെത്തുന്ന ആദ്യ താരം എന്ന നേട്ടമാണ് വാര്‍ണറുടെ മുന്‍പില്‍ വന്ന് നില്‍ക്കുന്നത്. 

മുംബൈക്കെതിരെ ഇന്ന് അര്‍ധ ശതകം നേടിയാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഡേവിഡ് വാര്‍ണര്‍ നേടുന്ന 40ാം അര്‍ധ ശതകമാവും അത്. ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി ഏറ്റവും അധികം അര്‍ധ ശതകങ്ങള്‍ എന്ന റെക്കോര്‍ഡ് ഇവിടെ വാര്‍ണറുടെ പേരിലേക്ക് എത്തും. 

മറുവശത്ത് മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇന്ന് റെക്കോര്‍ഡുകളിലൊന്ന് മറികടക്കാന്‍ ഒരുങ്ങുകയാണ്. ടി20 ക്രിക്കറ്റില്‍ നായക സ്ഥാനത്ത് 4000 റണ്‍സ് തികയ്ക്കാന്‍ 28 റണ്‍സ് മാത്രം അകലെയാണ് രോഹിത്. ഐപിഎല്ലില്‍ 200 സിക്‌സുകള്‍ എന്ന നേട്ടം സ്വന്തമാക്കാന്‍ ഒരുങ്ങി മുംബൈ താരം പൊള്ളാര്‍ഡും ഇന്നിറങ്ങുന്നു. 

ഐപിഎല്ലില്‍ 200 സിക്‌സുകള്‍ തികയ്ക്കാന്‍ പൊള്ളാര്‍ഡിന് രണ്ട് സിക്‌സുകള്‍ കൂടി മതി. ഐപിഎല്ലില്‍ 200 സിക്‌സുകളിലേക്ക് എത്തുന്ന ആറാമത്തെ താരമാവും ഇതോടെ പൊള്ളാര്‍ഡ്. രോഹിത് ശര്‍മ, വിരാട് കോഹ് ലി, എംഎസ് ധോനി, ഡിവില്ലിയേഴ്‌സ് എന്നിവരാണ് പൊള്ളാര്‍ഡിന് മുന്‍പ് ഈ നേട്ടത്തിലേക്ക് എത്തിയവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com