ദേവ്ദത്തിന് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്; ഇത്തവണ ഒന്നിലധികം വട്ടം സെഞ്ചുറി നേടണം: ബ്രയാന്‍ ലാറ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th April 2021 01:20 PM  |  

Last Updated: 17th April 2021 01:20 PM  |   A+A-   |  

devdut_padikkal

ദേവ്ദത്ത് പടിക്കല്‍ /ഫയല്‍ ചിത്രം

 

മുംബൈ: ചില സാങ്കേതിക പ്രശ്‌നങ്ങളില്‍ പരിഹാരം കാണേണ്ടതുണ്ടെങ്കിലും ഐപിഎല്ലിലൂടെ തന്റെ പ്രകടനം ദേവ്ദത്ത് പടിക്കല്‍ മെച്ചപ്പെടുത്തുമെന്ന് ബ്രയാന്‍ ലാറ. സീസണിലെ തന്റെ ആദ്യ കളിയില്‍ 11 റണ്‍സ് എടുത്ത് പടിക്കല്‍ പുറത്തായിരുന്നു. എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണറില്‍ വിശ്വാസം വെക്കുകയാണ് ലാറ. 

വലിയ കഴിവുള്ള താരമാണ് പടിക്കല്‍. കഴിഞ്ഞ വര്‍ഷം ഏതാനും അര്‍ധ ശതകങ്ങള്‍ നേടാനായി. നന്നായി ബാറ്റ് ചെയ്തു. കോഹ് ലിക്ക് നല്ല പിന്തുണ നല്‍
കി. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ ദേവ്ദത്ത് പരിഹരിക്കേണ്ടതായുണ്ടെന്ന് ലാറ ചൂണ്ടിക്കാണിച്ചു. 

ഈ 5 മാസത്തെ ഇടവേളയില്‍ ആ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് ദേവ്ദത്ത് എത്തിയിരിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. 2021 ഐപിഎല്ലില്‍ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത് ദേവ്ദത്ത് ഒന്നിലധികം തവണ മൂന്നക്കം കടക്കുന്നതാണ്. അത്രയും മികച്ച യുവ താരമാണ്, ലാറ പറഞ്ഞു. 

2020 ഐപിഎല്ഡ സീസണില്‍ 474 റണ്‍സ് ആണ് ദേവ്ദത്ത് 11 കളിയില്‍ നിന്ന് നേടിയത്. 5 അര്‍ധ ശതകവും ഇതില്‍ ഉള്‍പ്പെടുന്നു. ബാംഗ്ലൂരിന്റെ ടോപ് സ്‌കോററായിരുന്നു ദേവ്ദത്ത്. ഈ വര്‍ഷം ഐപിഎല്‍ ആരംഭിക്കുന്നതിന് മുന്‍പ് നടന്ന ഡൊമസ്റ്റിക് സീസണില്‍ വിജയ് ഹസാരെ ട്രോഫിയില്‍ 700 റണ്‍സ് ആണ് കര്‍ണാടകയ്ക്ക് വേണ്ടി ദേവ്ദത്ത് അടിച്ചെടുത്തത്.