'എനിക്ക് വേണ്ടി സഹീര്‍ ഖാന്‍ കൈകളുയര്‍ത്തിയത് കണ്ട്‌ കണ്ണീരടക്കാന്‍ പ്രയാസപ്പെട്ടു'; മുംബൈക്കൊപ്പം നേട്ടംകൊയ്യാന്‍ കശ്മീരി പേസര്‍ 

എന്റെ പേര് വരുന്നുണ്ടെങ്കില്‍ അത് താര ലേലത്തില്‍ ഏറ്റവും അവസാനമായിരിക്കും എന്ന് അറിയാമായിരുന്നു
യുദ്ധ്‌വീര്‍ സിങ്/ഫോട്ടോ: മുംബൈ ഇന്ത്യന്‍സ്, ട്വിറ്റര്‍
യുദ്ധ്‌വീര്‍ സിങ്/ഫോട്ടോ: മുംബൈ ഇന്ത്യന്‍സ്, ട്വിറ്റര്‍

ചെന്നൈ: ഐപിഎല്‍ താര ലേലത്തില്‍ തനിക്കായി സഹീര്‍ ഖാന്‍ കൈകള്‍ ഉയര്‍ത്തിയത് കണ്ട് കണ്ണീരടക്കാനായില്ലെന്ന് മുംബൈ ഇന്ത്യന്‍സ് പേസര്‍ യുദ്ധ്‌വീര്‍ സിങ് ചരക്ക്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് യുദ്ധ്‌വീര്‍ സിങ്ങിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. 

എന്റെ പേര് വരുന്നുണ്ടെങ്കില്‍ അത് താര ലേലത്തില്‍ ഏറ്റവും അവസാനമായിരിക്കും എന്ന് അറിയാമായിരുന്നു. വന്നില്ലെങ്കിലും ഞാന്‍ അത് അംഗീകരിച്ചാനെ. ഞാനും കുടുംബവും ഒരുമിച്ചിരിക്കുകയാണ് ആ സമയം. ടിവിയിലേക്കാണ് ഞങ്ങളുടെ എല്ലാ ശ്രദ്ധയും. 

എന്റെ പേര് വന്നപ്പോള്‍ സഹീര്‍ ഖാന്‍ കൈകള്‍ ഉയര്‍ത്തി. ഇത് കണ്ട് എന്റെ കവിളിലൂടെ കണ്ണുനീര്‍ ഒഴുകി. മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ച വീഡിയോയില്‍ യുദ്ധ് വീര്‍ സിങ് പറയുന്നു. ആ നിമിഷം അനുഭവപ്പെട്ടത് എങ്ങനെ എന്ന് പറയാന്‍ എനിക്ക് വാക്കുകളില്ല. എന്നെയും എന്റെ സംസ്ഥാനത്തേയും സംബന്ധിച്ച് വലിയ കാര്യമാണ് അത്. 

ഹൈദരാബാദിന് വേണ്ടിയാണ് ചരക്ക് സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ചത്. ഈ ലെവലില്‍ എന്റെ കരിയര്‍ തുടങ്ങുകയാണ്. സീനിയര്‍ താരങ്ങള്‍ക്കൊപ്പം നിന്ന് എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. എന്തെങ്കിലും റോള്‍ മുന്‍പില്‍ കണ്ടാവും അവര്‍ എന്നെ തെരഞ്ഞെടുത്തത്. ടീമിന് വേണ്ടി എന്നെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്യണം. ഒപ്പം എത്രമാത്രം പുതിയ കാര്യങ്ങള്‍ പഠിക്കാനാവുമോ അത്രയും പഠിക്കണം...യുദ്ധ്‌വീര്‍ സിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com