ഷാരൂഖ് ഖാനെതിരെ എന്തുകൊണ്ട് ഡിആര്‍എസ് എടുത്തില്ല? ധോനിയുടെ വിശദീകരണം

പഞ്ചാബ് കിങ്‌സിന് എതിരായ കളിയില്‍ ഷാരൂഖ് ഖാനെതിരെ ഡിആര്‍എസ് എടുക്കാതിരുന്നതില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോനിയുടെ വിശദീകരണം
ധോനി/ഫയല്‍ ചിത്രം
ധോനി/ഫയല്‍ ചിത്രം

മുംബൈ: പഞ്ചാബ് കിങ്‌സിന് എതിരായ കളിയില്‍ ഷാരൂഖ് ഖാനെതിരെ ഡിആര്‍എസ് എടുക്കാതിരുന്നതില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോനിയുടെ വിശദീകരണം. ഡിആര്‍എസ് എടുക്കാതിരുന്നത് നന്നായി എന്ന് റിപ്ലേകളില്‍ വ്യക്തമായിരുന്നു.

പഞ്ചാബ് ഇന്നിങ്‌സില്‍ ഷാരൂഖ് ഖാന്‍ നേരിട്ട ആദ്യ ഡെലിവറി ദീപക് ചഹറിന്റേതായിരുന്നു. ഇവിടെ ഷാരുഖ് വിക്കറ്റിന് മുന്‍പില്‍ കുടുങ്ങി. എന്നാല്‍ അമ്പയര്‍ നോട്ട്ഔട്ട് വിളിച്ചു. റിവ്യു എടുക്കേണ്ട എന്നായിരുന്നു ധോനിയുടെ തീരുമാനം.  

സ്റ്റംപ് മിസ് ആയി മുകളിലായാണ് അവിടെ പന്ത് ഷാരൂഖിന്റെ കാലില്‍ കൊണ്ടത്. അതിനാല്‍ നമ്മള്‍ റിവ്യു എടുക്കുന്നില്ലെന്ന് ചഹറിനോട് പറഞ്ഞു. ഉറപ്പുള്ള സമയങ്ങളില്‍ മാത്രം ഡിആര്‍എസ് എടുക്കേണ്ടതുള്ളു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കളിയുടെ അവസാന ഓവറിലോ അതല്ലെങ്കില്‍ വളരെ പ്രധാനപ്പെട്ട കളിക്കാരന് എതിരെയോ മാത്രമേ നമ്മള്‍ 100 ശതമാനം ഉറപ്പില്ലെങ്കിലും ഡിആര്‍എസ് എടുക്കുക...ധോനി പറഞ്ഞു. 

പഞ്ചാബിനെതിരെ ആറ് വിക്കറ്റിന്റെ ജയത്തിലേക്കാണ് ധോനിയും കൂട്ടരും എത്തിയത്. സീസണിലെ ചെന്നൈയുടെ ആദ്യ ജയമാണ് ഇത്. 4 ഓവറില്‍ ഒരു മെയ്ഡനോടെ നാല് വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹറാണ് കളിയുടെ ഗതി തിരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com