ഇന്ന് ഐപിഎല്ലില്‍ ഡബിള്‍ ധമാക്ക; കൊല്‍ക്കത്ത-മുംബൈ, പഞ്ചാബ് ഡല്‍ഹി പോര്‌

2 കളിയില്‍ രണ്ടിലും ജയിച്ച ആര്‍സിബി രണ്ടാം സ്ഥാനത്തും. ഇന്ന് ജയിച്ചാല്‍ ആര്‍സിബി ഒന്നാം സ്ഥാനത്തേക്ക് കയറും
ബാംഗ്ലൂര്‍ ടീമിന്റെ ആഹ്ലാദം / ട്വിറ്റര്‍ ചിത്രം
ബാംഗ്ലൂര്‍ ടീമിന്റെ ആഹ്ലാദം / ട്വിറ്റര്‍ ചിത്രം

ചെന്നൈ: തുടരെ മൂന്നാം ജയത്തിലേക്ക് എത്തി പോയിന്റ് ടേബിളില്‍ ആധിപത്യം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ. ഇന്നത്തെ മറ്റൊരു കളിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പഞ്ചാബിനെ നേരിടും. 

സീസണില്‍ ആദ്യമായി രണ്ട് മത്സരങ്ങള്‍ ഒരേ ദിനം വരുന്ന ഞായറാഴ്ചയാണ് ഇത്. വിജയ വഴിയിലേക്ക് തിരിച്ചെത്തുകയാണ് കൊല്‍ക്കത്തയുടെ ലക്ഷ്യം. മൂന്ന് കളിയില്‍ നിന്ന് 2 ജയവും ഒരു തോല്‍വിയുമായി മുംബൈ ഇന്ത്യന്‍സാണ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്. 2 കളിയില്‍ രണ്ടിലും ജയിച്ച ആര്‍സിബി രണ്ടാം സ്ഥാനത്തും. ഇന്ന് ജയിച്ചാല്‍ ആര്‍സിബി ഒന്നാം സ്ഥാനത്തേക്ക് കയറും. 

കഴിഞ്ഞ കളിയില്‍ ഇറക്കിയ അതേ ടീമിനെ തന്നെയാവും ആര്‍സിബി കൊല്‍ക്കത്തയ്‌ക്കെതിരേയും ഇറക്കുക എന്നാണ് സൂചന. ആദ്യ രണ്ട് കളിയിലും ബാറ്റിങ്ങിലും ബൗളിങ്ങിലും പ്രതീക്ഷ വെക്കുന്ന പ്രകടനമാണ് ആര്‍സിബിയില്‍ നിന്ന് വന്നത്. 

കൊല്‍ക്കത്തയാവട്ടെ 30 പന്തില്‍ നിന്ന് 31 റണ്‍സ് എന്ന സാധ്യമായ വിജയ ലക്ഷ്യത്തിന് മുന്‍പില്‍ വീണ് പരിക്കേറ്റാണ് എത്തുന്നത്. സമാനമായ രീതിയില്‍ സണ്‍റൈസേഴ്‌സിനെ ഇതേ പിച്ചില്‍ ബാംഗ്ലൂര്‍ വീഴ്ത്തി. 

കഴിഞ്ഞ കളികള്‍ തോറ്റാണ് ഡല്‍ഹിയും പഞ്ചാബും എത്തുന്നത്. ചെന്നൈ പഞ്ചാബിനെ തോല്‍പ്പിച്ചപ്പോള്‍ രാജസ്ഥാന്റെ പക്കല്‍ നിന്നാണ് റിഷഭ് പന്തിനും കൂട്ടര്‍ക്കും പ്രഹരമേറ്റത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com