രാജകീയം; കൊൽക്കത്തയെ തകർത്ത് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മികച്ച വിജയം
ipl1
ipl1

ചെന്നൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മികച്ച വിജയം.  38 റൺസിനാണ് കൊൽക്കത്തെ പരാജയപ്പെടുത്തിയത്. ഇതോടെ ഈ സീസണിലെ ആർസിബിയുടെ തുടർച്ചയായ മൂന്നാമത്തെ വിജയമാണ്.  നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടാനെ കൊൽക്കത്തയ്ക്കായുള്ളു. ആന്ദ്രെ റസലാണ് കൊൽക്കത്തയുടെ ടോപ്സ്കോറർ. 

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി നാല് വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലും എ ബി ഡിവില്ലിയേഴ്‌സുമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മാക്‌സ്‌വെല്ലാണ് ടോപ് സ്‌കോറര്‍. 49 പന്തുകള്‍ നേരിട്ട താരം മൂന്നു സിക്‌സും ഒമ്പത് ഫോറുമടക്കം 78 റണ്‍സെടുത്തു.അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡിവില്ലിയേഴ്‌സ് വെറും 34 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറുമടക്കം 76 റണ്‍സോടെ പുറത്താകാതെ നിന്നു. 

തകര്‍ച്ചയോടെ ആയിരുന്നു ആര്‍സിബിയുടെ തുടക്കം. സ്‌കോര്‍ ആറില്‍ നില്‍ക്കേ ക്യാപ്റ്റന്‍ വിരാട് കൊഹ് ലിയെ(5) വരുണ്‍ ചക്രവര്‍ത്തി മടക്കി. പിന്നാലെ അതേ ഓവറില്‍ രജത് പട്ടിദാറിനെയും (1) വരുണ്‍ പുറത്താക്കി.

പിന്നാലെ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മാക്‌സ്‌വെല്‍  ദേവ്ദത്ത് സഖ്യമാണ് ആര്‍.സി.ബി കൂടുതല്‍ നഷ്ടങ്ങളില്ലാതെ കാത്തത്. ഇരുവരും ചേര്‍ന്ന് 86 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 28 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത പടിക്കലിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

പടിക്കല്‍ പുറത്തായ ശേഷമെത്തിയ എ ബി ഡിവില്ലിയേഴ്‌സ്, മാക്‌സ്‌വെല്ലിനൊപ്പം 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 
അഞ്ചാം വിക്കറ്റില്‍ കൈല്‍ ജാമിസണൊപ്പം ഡിവില്ലിയേഴ്‌സ് 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജാമിസണ്‍ നാലു പന്തില്‍ നിന്ന് 11 റണ്‍സോടെ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 
മാറ്റങ്ങളൊന്നും ഇല്ലാതെയാണ് കൊല്‍ക്കത്ത ടീം കളത്തിലിറങ്ങുന്നത്. ബാംഗ്ലൂര്‍ ഇന്ന് മൂന്ന് വിദേശ താരങ്ങളുമായാണ് കളത്തിലിറങ്ങുന്നത്. ഡാന്‍ ക്രിസ്റ്റിയന് പകരം രജത് പട്ടിദാര്‍ ടീമില്‍ ഇടംനേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com