'താറാവിനെ വെള്ളത്തിലേക്ക് ഇറക്കി വിട്ടത് പോലെ'; മാക്‌സ്‌വെല്ലിനെ ചൂണ്ടി വിരാട് കോഹ്‌ലി 

കൊല്‍ക്കത്തയ്‌ക്കെതിരായ പ്രകടനത്തിന് പിന്നാലെ മാക്‌സ്‌വെല്ലിനെ പ്രശംസയില്‍ മൂടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി
വിരാട് കോഹ്‌ലി, മാക്‌സ്‌വെല്‍/ഫോട്ടോ: ഐപില്‍, ട്വിറ്റര്‍
വിരാട് കോഹ്‌ലി, മാക്‌സ്‌വെല്‍/ഫോട്ടോ: ഐപില്‍, ട്വിറ്റര്‍

ചെന്നൈ: കൊല്‍ക്കത്തയ്‌ക്കെതിരായ പ്രകടനത്തിന് പിന്നാലെ മാക്‌സ്‌വെല്ലിനെ പ്രശംസയില്‍ മൂടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി. വെള്ളത്തിലേക്ക് ഇറക്കി വിട്ട താറാവാനെ പോലെ ആര്‍സിബിയെ മാക്‌സ്‌വെല്‍ മാറ്റിയതായി കോഹ്‌ലി പറഞ്ഞു. 

അതുപോലൊരു ഫോമിലേക്കും ഒഴുക്കിലേക്കും മാക്‌സ്‌വെല്‍ വരുമ്പോള്‍ മാക്‌സ് വെല്ലിനെ തടഞ്ഞു നിര്‍ത്തുക പ്രയാസമാണ്. വേഗം കുറഞ്ഞു വന്ന ആ പിച്ചില്‍ നിന്ന് 40 റണ്‍സ് അധികമാണ് ഞങ്ങള്‍ സ്‌കോര്‍ ചെയ്തത്, കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിന് ശേഷം കോഹ് ലി പറഞ്ഞു. 

14.25 കോടി രൂപയ്ക്കാണ് ഈ സീസണില്‍ മാക്‌സ് വെല്ലിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. തന്റെ ബൗളര്‍മാരേയും കോഹ് ലി പ്രശംസിച്ചു. റസലിനെതിരെ സിറാജ് മികവ് കാണിച്ചു. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് ശേഷം ഒരു വ്യത്യസ്ത ബൗളറായി സിറാജ് മാറി. അവസാന ഓവറുകളില്‍ ഹര്‍ഷലിന് കൂടുതല്‍ വ്യക്തതയുണ്ടായി. ജാമിസണും നന്നായി പന്തെറിഞ്ഞു, കോഹ് ലി ചൂണ്ടിക്കാണിച്ചു. 

ഇത്രയും വില കൊടുത്ത മാക്‌സ് വെല്ലിനെ വാങ്ങിയ ബാംഗ്ലൂരിന് നേര്‍ക്ക് സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് പരിഹാസങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ടീമിന്റെ ആദ്യ മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ബാംഗ്ലൂരിന്റെ റണ്‍വേട്ടയില്‍ ഒന്നാമത് നില്‍ക്കുന്നത് മാക്‌സ് വെല്‍ ആണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com