'ക്ഷീണിതനായ മാക്‌സ്‌വെല്‍ എന്നോട് ദേഷ്യപ്പെട്ടു'; കാരണം വെളിപ്പെടുത്തി ഡിവില്ലിയേഴ്‌സ് 

ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കുന്നതിന് ഇടയില്‍ മാക്‌സ് വെല്‍ തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ച് പറയുകയാണ് ഡിവില്ലിയേഴ്‌സ്
മാക്‌സ്‌വെല്‍, ഡിവില്ലിയേഴ്‌സ്/ഫോട്ടോ: ട്വിറ്റര്‍
മാക്‌സ്‌വെല്‍, ഡിവില്ലിയേഴ്‌സ്/ഫോട്ടോ: ട്വിറ്റര്‍

ചെന്നൈ: ഡിവില്ലിയേഴ്‌സിന്റേയും ഗ്ലെന്‍ മാക്‌സ് വെല്ലിന്റേയും മിന്നും ബാറ്റിങ് ആണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തുടരെ മൂന്നാം ജയത്തിലേക്ക് എത്തിച്ചത്. ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കുന്നതിന് ഇടയില്‍ മാക്‌സ് വെല്‍ തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ച് പറയുകയാണ് ഡിവില്ലിയേഴ്‌സ്. 

വിക്കറ്റിന് ഇടയിലെ ഡിവില്ലിയേഴ്‌സിന്റെ ഓട്ടമാണ് മാക്‌സ് വെല്ലിനെ ദേഷ്യം പിടിപ്പിച്ചത്. ഞാന്‍ ക്രീസിലേക്ക് വരുമ്പോള്‍ മാക്‌സ്‌വെല്‍ ക്ഷീണിതനാണെന്ന് എനിക്ക് മനസിലായി. കൂടുതല്‍ ഓടാന്‍ താത്പര്യമില്ലെന്ന് മാക്‌സ് വെല്‍ പറഞ്ഞു. ഞാന്‍ രണ്ടും മൂന്നും റണ്‍സ് ഓടിയെടുത്താണ് തുടങ്ങിയത്. ഇതോടെ മാക്‌സ് വെല്ലിന് എന്നോട് ദേഷ്യമായി, ഡിവില്ലിയേഴ്‌സ് പറയുന്നു. 

ആര്‍സിബി ഇന്നിങ്‌സ് 95-3 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മാക്‌സ് വെല്ലിനൊപ്പം ഡിവില്ലിയേഴ്‌സ് ചേര്‍ന്നത്. ഈ സമയം മാക്‌സ് വെല്‍ 60 റണ്‍സ് സ്‌കോര്‍ ചെയ്ത് കഴിഞ്ഞിരുന്നു. ഡിവില്ലിയേഴ്‌സിനൊപ്പം നിന്ന് മാക്‌സ് വെല്‍ 53 റണ്‍സിന്റെ കൂട്ടുകെട്ടുമുയര്‍ത്തി. 

49 പന്തില്‍ നിന്ന് 9 ഫോറും മൂന്ന് സിക്‌സും പറത്തിയാണ് മാക്‌സ് വെല്‍ 78 റണ്‍സ് നേടിയത്. ഡിവില്ലിയേഴ്‌സ് 76 റണ്‍സ് അടിച്ചെടുത്തത് 34 പന്തില്‍ നിന്ന് 9 ഫോറും മൂന്ന് സിക്‌സും പറത്തി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 204 വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 166 റണ്‍സിലെത്താനെ കഴിഞ്ഞുള്ളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com