'ഇതാണ് തന്ത്രം എങ്കില്‍ രാഹുല്‍ ഓപ്പണ്‍ ചെയ്യരുത്, പകരം ഷമിയോ സക്‌സേനയോ ഇറങ്ങട്ടേ'; വിമര്‍ശനവുമായി ആശിഷ് നെഹ്‌റ

'10 ഓവര്‍ കഴിഞ്ഞ് വന്ന മെറിഡിത് സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്തി. നാല് വ്യത്യസ്ത സ്‌പെല്ലുകളിലായാണ് ഷമി നാല് ഓവര്‍ എറിഞ്ഞത്'
കെ എല്‍ രാഹുല്‍/ഫോട്ടോ: പഞ്ചാബ് കിങ്‌സ്, ട്വിറ്റര്‍
കെ എല്‍ രാഹുല്‍/ഫോട്ടോ: പഞ്ചാബ് കിങ്‌സ്, ട്വിറ്റര്‍

മുംബൈ: പഞ്ചാബ് കിങ്‌സ് നായകന്‍ കെ എല്‍ രാഹുലിന്റെ ബൗളിങ് ചെയിഞ്ചുകളെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം ആശിഷ് നെഹ്‌റ. പഞ്ചാബിന്റെ പ്ലാന്‍ എന്താണെന്ന് തനിക്ക് പോലും മനസിലാവുന്നുണ്ടായില്ല എന്ന് ആശിഷ് നെഹ്‌റ പറഞ്ഞു. 

കൂടുതല്‍ റണ്‍സ് വഴങ്ങിയ വിദേശ ബൗളര്‍മാര്‍ക്ക് ആദ്യ ഓവറുകള്‍ നല്‍കിയില്ല. 10 ഓവര്‍ കഴിഞ്ഞ് വന്ന മെറിഡിത് സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്തി. നാല് വ്യത്യസ്ത സ്‌പെല്ലുകളിലായാണ് ഷമി നാല് ഓവര്‍ എറിഞ്ഞത്. ആര്‍ഷ്ദീപിനെ വെച്ചാണ് തുടങ്ങിയത്. അങ്ങനെ വരുമ്പോള്‍ എവിടെ നിന്നാണ് നിങ്ങള്‍ കളി നിയന്ത്രിക്കുന്നത്, മുന്‍പില്‍ നിന്നോ പിന്നില്‍ നിന്നോ? നെഹ്‌റ ചോദിക്കുന്നു. 

ഇതാണ് തന്ത്രം എങ്കില്‍ കെ എല്‍ രാഹുല്‍ അടുത്ത കളി മുതല്‍ ഓപ്പണ്‍ ചെയ്യരുത്. ജലജ് സക്‌സേനയേയോ, ഷമിയേയോ ഷാരൂഖിനേയോ അങ്ങനെ അവര്‍ക്ക് ഇഷ്ടമുള്ള ആരെയെങ്കിലും വിടണം. കുംബ്ലേക്കൊപ്പം ഇരുന്ന് ചര്‍ച്ച ചെയ്ത് ഒരു തന്ത്രം രൂപപ്പെടുത്തണം. 

അവരുടെ ബൗളിങ് പ്ലാനുകള്‍ ആകെ കുഴഞ്ഞു മറിഞ്ഞു കഴിഞ്ഞു. നാല് വ്യത്യസ്ത ബൗളര്‍മാരുമായാണ് അവര്‍ തുടങ്ങുന്നത്. മറ്റ് ഉപായങ്ങള്‍ ഇല്ലാത്തവരാണ് ഇങ്ങനെ ചെയ്യുന്നത്. അവരുടെ ഭാഗത്ത് നിന്ന് വരുന്ന ഏറ്റവും വലിയ പിഴവ് ഇതാണ്, ആശിഷ് നെഹ്‌റ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com