ചെപ്പോക്കിലെ പതിവ് തെറ്റിച്ച് ഡല്‍ഹി; ചെയ്‌സ് ചെയ്ത് മുംബൈയെ വീഴ്ത്തി; ആറ് വിക്കറ്റ് ജയം

മുംബൈയെ 139 റണ്‍സില്‍ ഒതുക്കിയതിന് പിന്നാലെ ആറ് വിക്കറ്റ് കയ്യില്‍ വെച്ച് 5 പന്തുകള്‍ ശേഷിക്കെ ഡല്‍ഹി ജയം പിടിച്ചു
മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍
മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍

ചെന്നൈ: മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സിന് തുടരെ മൂന്നാം ജയം. മുംബൈയെ 139 റണ്‍സില്‍ ഒതുക്കിയതിന് പിന്നാലെ ആറ് വിക്കറ്റ് കയ്യില്‍ വെച്ച് 5 പന്തുകള്‍ ശേഷിക്കെ ഡല്‍ഹി ജയം പിടിച്ചു. 

ചെന്നൈയില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം തോല്‍ക്കുന്ന പ്രവണതയും ഡല്‍ഹി ഇവിടെ കാറ്റില്‍പ്പറത്തി. 11 റണ്‍സില്‍ നില്‍ക്കെ പൃഥ്വി ഷായെ നഷ്ടമായെങ്കിലും കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടാതെ കരുതലോടെ കളിച്ച ധവാനും സ്മിത്തുമാണ് ഡല്‍ഹി ജയത്തിന് അടിത്തറയിട്ടത്. 

ശിഖര്‍ ധവാന്‍ 45 റണ്‍സും സ്റ്റീവ് സ്മിത്ത് 33 റണ്‍സും ലളിത് യാദവ് 22 റണ്‍സും നേടി. ജയത്തോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് ഡല്‍ഹി. നേരത്തെ ടോസ് നേടിയ മുംബൈ ഡല്‍ഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയും റണ്‍ഒഴുക്ക് തടഞ്ഞും ഡല്‍ഹി ബൗളര്‍മാര്‍ മുംബൈയെ വരിഞ്ഞുമുറുക്കി. അമിത് മിശ്ര നാല് വിക്കറ്റ് വീഴ്ത്തി. ആവേശ് ഖാന്‍ രണ്ടും ലളിത് യാദവ്, കാസിഗോ റബാഡ, സ്‌റ്റൊയ്‌നിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com