റുതുരാജും ഡുപ്ലെസിയും തിളങ്ങി; കൂറ്റൻ സ്കോർ ഉയർത്തി ചെന്നൈ 

ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

മുംബൈ: ഐപിഎല്ലിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ 221 റൺസ് വിജയലക്ഷ്യമുയർത്തി ചെന്നൈ സൂപ്പർ കിങ്സ്. ടോസ് നേടി കൊൽക്കത്ത കൊൽക്കത്ത ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. റുതുരാജ് ഗെയ്ക്‌വാദിയും ഫാഫ് ഡുപ്ലെസിയും അർധ സെഞ്ചുറി നേടിയപ്പോൾ ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു.

നാലു സിക്‌സും ഒമ്പത് ഫോറുമടക്കം 95 റൺസെടുത്ത ഡുപ്ലെസിയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറർ. റുതുരാജ് നാലു സിക്‌സും ആറു ഫോറുമടക്കം 64 റൺസെടുത്തു. ഓപ്പണിങ് കൂട്ടുകെട്ടിൽ റുതുരാജ് - ഡുപ്ലെസി സഖ്യം ചെന്നൈയ്ക്കായി 115 റൺസ് നേടി. 

റുതുരാജിന് പിന്നാലെയെത്തിയ മോയിൻ അലി രണ്ടു വീതം സിക്‌സും ഫോറുമടക്കം 25 റൺസെടുത്തു. എട്ടു പന്തിൽ നിന്നും ഒരു സിക്‌സും രണ്ടു ഫോറുമടക്കം 17 റൺസെടുത്ത് ക്യാപ്റ്റൻ ധോനിയും തകർത്തടിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com