അനായാസം, സീസണിലെ ആദ്യ ജയം നേടി ഹൈദരാബാദ് 

ജോണി ബെയർസ്‌റ്റോ അർധ സെഞ്ചുറി നേടി
ജയം ആഘോഷിച്ച് സൺറൈസേഴ്സ്/ ട്വിറ്റർ
ജയം ആഘോഷിച്ച് സൺറൈസേഴ്സ്/ ട്വിറ്റർ

ചെന്നൈ: ഐപിഎല്ലിൽ ഇന്നു നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ ജയം നേടി സൺറൈസേഴ്സ് ഹൈദരാബാദ്. പഞ്ചാബ് ഉയർത്തിയ 121 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന് 18.4 ഓവറിൽ ഹൈദരാബാദ് ലക്ഷ്യത്തിലെത്തി. 13-ാം സീസണിലെ ഹൈദരാബാദിന്റെ ആദ്യ ജയമാണിത്. 

ഹൈദരാബാദ് നിരയിൽ ജോണി ബെയർസ്‌റ്റോ അർധ സെഞ്ചുറി നേടി. മൂന്ന് സിക്‌സും മൂന്ന് ഫോറുമടക്കം 63 റൺസാണ് ബെയർസ്‌റ്റോ സ്കോർബോർഡിൽ ചേർത്തത്. ബെയർസ്‌റ്റോയും ഡേവിഡ് വാർണറും 61 പന്തിൽ 73 റൺസ് ഓപ്പണിങ് കൂട്ടുകെട്ടിൽ നേടി. വാർണർ 37 പന്തിൽ നിന്ന് 37 റൺസെടുത്തു. 16 റൺസുമായി കെയ്ൻ വില്യംസണും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സ് 19.4 ഓവറിൽ 120 റൺസിന് ഓൾഔട്ടാകുകയായിരുന്നു. പഞ്ചാബ് നിരയിൽ 22 റൺസ് നേടിയ ഷാറൂഖ് ഖാൻ ആണ് ടോപ് സ്‌കോറർ. 25 പന്തിൽ ഓപണർ മായങ്ക് അഗർവാളും 22 റൺസ് നേടി. ക്രിസ് ഗെയിൽ (15), ദീപക് ഹുഡ(13), മൊയിസസ്(14) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ക്യാപ്റ്റൻ കെ എൽ രാഹുൽ നാല് റൺസ് മാത്രം നേടി പുറത്താകുകയായിരുന്നു. 

ഹൈദരാബാദിനായി ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അഭിഷേക് ശർമ്മ രണ്ട് വിക്കറ്റും ഭുവനേശ്വർ കുമാർ, സിദ്ദാർത്ഥ് കൗൾ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

രണ്ടു മാറ്റങ്ങളോടെയാണ് പഞ്ചാബ് ഇന്ന് കളത്തിലിറങ്ങിയത്. ജൈ റിച്ചാർഡ്‌സണും റിലി മെറിഡിത്തിനും പകരം ഫാബിയാൻ അലനും മോയ്‌സസ് ഹെന്റിക്വസുമാണ് ഇന്ന് ടീമിലിടം നേടിയത്. ഹൈദരാബാദ് ടീമിൽ മുജീബ്, അബ്ദുൾ സമദ്, മനീഷ് പാണ്ഡെ എന്നിവർക്ക് പകരം കെയ്ൻ വില്യംസൺ, കേദാർ ജാദവ്, സിദ്ധാർഥ് കൗൾ എന്നിവർ ഇടംനേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com