കുറഞ്ഞ ഓവര്‍ നിരക്ക്; രോഹിത് ശര്‍മയ്ക്ക് 12 ലക്ഷം രൂപ പിഴ

ഈ സീസണില്‍ ധോനിക്ക് ശേഷം കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്ന രണ്ടാമത്തെ നായകനാണ് രോഹിത് ശര്‍മ
രോഹിത് ശര്‍മ, പൃഥ്വി ഷാ, രോഹിത് ശര്‍മ/ഫോട്ടോ: മുംബൈ ഇന്ത്യന്‍സ്‌
രോഹിത് ശര്‍മ, പൃഥ്വി ഷാ, രോഹിത് ശര്‍മ/ഫോട്ടോ: മുംബൈ ഇന്ത്യന്‍സ്‌

ചെന്നൈ: ഡല്‍ഹിക്കെതിരായ തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സിന് മറ്റൊരു പ്രഹരവും. കുറഞ്ഞ ഓവര്‍ നിരക്കിന് നായകന്‍ രോഹിത് ശര്‍മയ്ക്ക് മേല്‍ 12 ലക്ഷം രൂപ പിഴ വിധിച്ചു. 

ഈ സീസണില്‍ ധോനിക്ക് ശേഷം കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്ന രണ്ടാമത്തെ നായകനാണ് രോഹിത് ശര്‍മ. ആദ്യം എംഎസ് ധോനിക്കാണ് 12 ലക്ഷം രൂപ പിഴ വീണത്. 

ആദ്യത്തെ തവണ കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപയാണ് പിഴ. രണ്ടാമതും ആവര്‍ത്തിച്ചാല്‍ 24 ലക്ഷം രൂപയാവും പിഴ. ഒപ്പം ടീമിലെ ഓരോരുത്തരും മാച്ച് ഫീയുടെ 25 ശതമാനം പിഴയായി അടയ്ക്കണം. മൂന്നാമതും കുറഞ്ഞ ഓവര്‍ നിരക്കിലേക്ക് വന്നാല്‍ 30 ലക്ഷം രൂപയാണ് പിഴ അടക്കേണ്ടത്. 

90 മിനിറ്റിനുള്ളില്‍ ടീമുകള്‍ 20 ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കണം എന്നാണ് വ്യവസ്ഥ. കളിയില്‍ 138 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി ചെപ്പോക്കിലെ സ്ലോ പിച്ചില്‍ പ്രയാസപ്പെട്ടിരുന്നു. ഇതിനൊപ്പം രണ്ടാം ഇന്നിങ്‌സില്‍ മുംബൈ വേഗം കുറച്ചതും പ്രകടമായിരുന്നു. 

കളിയില്‍ ആറ് വിക്കറ്റ് ജയത്തിലേക്കാണ് ഡല്‍ഹി എത്തിയത്. 2019ന് ശേഷം ആദ്യമായാണ് മുംബൈക്കെതിരെ ഡല്‍ഹി ജയം പിടിക്കുന്നത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഡല്‍ഹി രണ്ടാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com