ഐപിഎല്ലില്‍ ഇന്ന് രണ്ട് പോര്; ആദ്യ ജയം തേടി ഹൈദരാബ് പഞ്ചാബിനെതിരെ; ചെന്നൈയെ മെരുക്കാന്‍ കൊല്‍ക്കത്ത

വിജയ വഴിയിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്ന പഞ്ചാബാണ് ഹൈദരാബാദിന്റെ എതിരാളികള്‍
ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങള്‍/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍
ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങള്‍/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍

മുംബൈ: ഐപിഎല്ലില്‍ ഇന്ന് രണ്ട് പോര്. സീസണിലെ ആദ്യ ജയം നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്നിറങ്ങും. വിജയ വഴിയിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്ന പഞ്ചാബാണ് ഹൈദരാബാദിന്റെ എതിരാളികള്‍.

കൊല്‍ക്കത്ത ഇന്ന് ചെന്നൈയെ നേരിടും. രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈയുടെ വരവ്. തുടര്‍ തോല്‍വികള്‍ക്ക് ശേഷം ജയം ലക്ഷ്യമിട്ടാണ് കൊല്‍ക്കത്ത ചെന്നൈക്കെതിരെ വാങ്കഡെയില്‍ ഇറങ്ങുന്നത്. 

ചെന്നൈയിലാണ് പഞ്ചാബ്-ഹൈദരാബാദ് പോര്. തങ്ങളുടെ ആദ്യ മൂന്ന് മത്സരവും ചെന്നൈയില്‍ കളിച്ചതിന്റെ മുന്‍തൂക്കം പഞ്ചാബിനെതിരെ വാര്‍ണര്‍ക്കും കൂട്ടര്‍ക്കുമുണ്ട്. മധ്യനിരയാണ് രണ്ട് ടീമുകളുടേയും പ്രധാന പ്രശ്‌നം. കേദാര്‍ ജാദവും കെയ്ന്‍ വില്യംസണും ഹൈദരാബാദ് പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും. 

റോയല്‍ ചലഞ്ചേഴ്‌സിന് എതിരെ നേരിട്ട കനത്ത പ്രഹരത്തില്‍ നിന്ന് പുറത്ത് കടക്കുകയാണ് കൊല്‍ക്കത്തയുടെ ലക്ഷ്യം. ദീപക് ചഹര്‍, രവീന്ദ്ര ജഡോജ, മൊയിന്‍ അലി എന്നിവരുടെ ഫോമാണ് ചെന്നൈയെ തുണക്കുന്നത്. ആദ്യ മൂന്ന് കളിയിലും പരാജയപ്പെട്ട രുതുരാജിന് പകരം റോബിന്‍ ഉത്തപ്പ പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും. 

ഷക്കീബ് അല്‍ ഹസന്റേയും, ദിനേശ് കാര്‍ത്തിക്കിന്റേയും ഫോമില്ലായ്മയാണ് മോര്‍ഗനെ പ്രധാനമായും അലട്ടുന്നത്. ബാംഗ്ലൂരിന് എതിരെ വരുണ്‍ ചക്രവര്‍ത്തി മികവ് കാണിച്ചെങ്കിലും ഡിവില്ലിയേഴ്‌സ്-മാക്‌സ് വെല്‍ സഖ്യത്തിന് മുന്‍പില്‍ കൊല്‍ക്കത്ത ബൗളിങ് നിര നിഷ്പ്രഭരായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com