ധോനിയുടെ അച്ഛനും അമ്മയ്ക്കും കോവിഡ് 

റാഞ്ചിയിലെ പള്‍സ് സൂപ്പര്‍ സ്‌പെഷ്യാലിസ്റ്റി ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

റാഞ്ചി: ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം എസ് ധോനിയുടെ അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും ഇപ്പോള്‍. 

റാഞ്ചിയിലെ പള്‍സ് സൂപ്പര്‍ സ്‌പെഷ്യാലിസ്റ്റി ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഒപ്പം മുംബൈയിലാണ് ധോനി ഇപ്പോള്‍. ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈ കളിക്കാനിറങ്ങും. 

റാഞ്ചിയിലേക്ക് ധോനി ഉടന്‍ എത്തില്ല. ബയോ ബബിളിലാണ് ഐപിഎല്‍ മത്സരങ്ങള്‍. ബബിളില്‍ നിന്ന് പുറത്തു വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവും എന്നുള്ളതിനാല്‍ ധോനി ടീമിനൊപ്പം തന്നെ തുടര്‍ന്നേക്കും. 

2020ലെ ഐപിഎല്ലിന് ശേഷം ധോനി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. മാര്‍ച്ചില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാംപ് ആരംഭിച്ചതോടെയാണ് ധോനി ഗ്രൗണ്ടിലേക്ക് മടങ്ങി എത്തിയത്. പിന്നാലെ മുംബൈയിലേക്ക് തിരിച്ച ധോനിയും സംഘവും ഇവിടെ ഏഴ് ദിവസം ക്വാറന്റൈനിലിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com