ചെന്നൈയിലെ പിച്ച് ഞെട്ടിച്ചു, ക്യുറേറ്റര്‍മാരുടെ പിഴവല്ല: ഡേവിഡ് വാര്‍ണര്‍ 

ഐപിഎല്ലിനായി ചെന്നൈയില്‍ ഒരുങ്ങിയ പിച്ചുകളില്‍ തന്റെ നിരാശ പരസ്യമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍
ഡേവിഡ് വാര്‍ണര്‍/ഫയല്‍ ചിത്രം
ഡേവിഡ് വാര്‍ണര്‍/ഫയല്‍ ചിത്രം

വാങ്കഡെ: ഐപിഎല്ലിനായി ചെന്നൈയില്‍ ഒരുങ്ങിയ പിച്ചുകളില്‍ തന്റെ നിരാശ പരസ്യമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍. ഞെട്ടിക്കുന്നതായിരുന്നു ചെന്നൈയിലെ പിച്ച് എന്ന് വാര്‍ണര്‍ പറഞ്ഞു. 

ടിവിയില്‍ കാണുമ്പോള്‍ ഭീകരമായി തോന്നും. എങ്കിലും ക്യുറേറ്റര്‍മാര്‍ക്ക് ക്രഡിറ്റ് നല്‍കണം. ഇവിടെ ഒരുപാട് മത്സരം നടക്കുന്നു. ആ സാഹചര്യത്തില്‍ വിക്കറ്റ് തയ്യാറാക്കി നിര്‍ത്തുക ദുഷ്‌കരമാണ്. വിക്കറ്റ് ഇങ്ങനെയായത് ക്യുറേറ്റര്‍മാരുടെ പിഴവല്ല. ഇന്ത്യയില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയില്‍ ഇന്ത്യയും ഒരേ പിച്ചില്‍ തന്നെ കളിക്കേണ്ടി വന്നിരുന്നു. അതിനാല്‍ ക്യുറേറ്റര്‍മാര്‍ക്ക് അവരുടെ ജോലി ദുഷ്‌കരമായി, വാര്‍ണര്‍ പറഞ്ഞു. 

കളിക്കാര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കറിയാം എന്താണ് ചെയ്യേണ്ടത് എന്ന്. അവിടെ ഒരു ഒഴികഴിവും പറയാനാവില്ല. വിശ്രമമില്ലാതെ പിച്ച് ഒരുക്കുകയാണ് അവര്‍. അവര്‍ക്കത് വലിയ വെല്ലുവിളിയാണ്. നമ്മള്‍ കളിക്കാരാണ് സാഹചര്യത്തിനൊത്ത് ഇണങ്ങേണ്ടത്, വാര്‍ണര്‍ ചൂണ്ടിക്കാണിച്ചു. 

നടരാജന്റെ പരിക്കിനെ കുറിച്ചും വാര്‍ണര്‍ പ്രതികരിച്ചു. കാല്‍മുട്ടിനാണ് നടരാജന് പരിക്ക്. എന്നാല്‍ പുറത്ത് പോയി സ്‌കാന്‍ ചെയ്യേണ്ടി വന്നാല്‍ പിന്നെ ഏഴ് ദിവസം പുറത്തിരിക്കുകയും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുകയും വേണം. അതിനാല്‍ നടരാജനെ നിരീക്ഷിച്ച് വരികയാണെന്നും ഹൈദരാബാദ് നായകന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com