ആദ്യം തകര്‍ന്നു, പിന്നെ ഉണര്‍ന്നു; രാജസ്ഥാന്‍ ഭേദപ്പെട്ട സ്‌കോറില്‍; ബാംഗ്ലൂരിന് ലക്ഷ്യം 178 റണ്‍സ് വിജയ ലക്ഷ്യം

ആദ്യം തകര്‍ന്നു, പിന്നെ ഉണര്‍ന്നു; രാജസ്ഥാന്‍ ഭേദപ്പെട്ട സ്‌കോറില്‍; ബാംഗ്ലൂരിന് ലക്ഷ്യം 178 റണ്‍സ് വിജയ ലക്ഷ്യം
ശിവം ഡുബെയും റിയാൻ പരാ​ഗും ബാറ്റിങിനിടെ/ ട്വിറ്റർ
ശിവം ഡുബെയും റിയാൻ പരാ​ഗും ബാറ്റിങിനിടെ/ ട്വിറ്റർ

മുംബൈ: രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 178 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് കണ്ടെത്തി. 

ടോസ് നേടി ആര്‍സിബി രാജസ്ഥാനെ ബാറ്റിങിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ തകര്‍ന്ന രാജസ്ഥാനെ മധ്യനിരയില്‍ ബാറ്റ് വീശിയവരുടെ മികവാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 

ജോസ് ബട്‌ലര്‍ (എട്ട്), മനന്‍ വോറ (ഏഴ്), ഡേവിഡ് മില്ലര്‍ (പൂജ്യം) എന്നവിര്‍ ക്ഷണത്തില്‍ മടങ്ങിയതോടെ രാജസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സെന്ന നിലയില്‍. പിന്നീട് ക്രീസിലെത്തിയ ശിവം ഡുബെ ക്യാപ്റ്റന്‍ സഞ്ജു സാംസണിനൊപ്പം ചേര്‍ന്നതോടെ രാജസ്ഥാന്‍ പിടിച്ചു കയറാന്‍ തുടങ്ങി. 

അതിനിടെ മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു സഞ്ജു മടങ്ങി. 18 പന്തില്‍ രണ്ട് ഫോറും  ഒരു സിക്‌സും സഹിതം 21 റണ്‍സായിരുന്നു രാജസ്ഥാന്‍ നായകന്റെ സംഭവാന. പിന്നീട് ക്രീസിലെത്തിയ റ്യാന്‍ പരാഗ്, രാഹുല്‍ തേവാടിയ എന്നിവര്‍ ഡുബെയെ പിന്തുണച്ചു. ഇതോടെയാണ് ഒരു ഘട്ടത്തില്‍ 100 പോലും കടക്കുമോ എന്നു തോന്നിച്ച സ്‌കോര്‍ ഈ നിലയിലെത്തിയത്. 

ഡുബെയാണ് ടോപ് സ്‌കോറര്‍. താരം 32 പന്തില്‍ 46 റണ്‍സാണ് ഡുബ കണ്ടെത്തിയത്. അഞ്ച് ഫോറും രണ്ട് സിക്‌സും തൊങ്ങല്‍ ചാര്‍ത്തിയ ഇന്നിങ്‌സ്. തേവാടിയ 23 പന്തില്‍ 40 റണ്‍സെടുത്തു. നാല് ഫോറും രണ്ട് സിക്‌സും രാഹുലും പറത്ത്. പരാഗ് 16 പന്തില്‍ 25 റണ്‍സെടുത്തു. 

ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കെയ്ല്‍ ജാമിസണ്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com