സഞ്ജു ഇന്ന് കോഹ്‌ലിക്കെതിരെ; വിജയ തേരോട്ടം തുടരാന്‍ റോയല്‍ ചലഞ്ചേഴ്‌സ് 

ഐപിഎല്ലില്‍ ഇന്ന് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും
സഞ്ജു സാംസണ്‍ പരിശീലനത്തിന് ഇടയില്‍/ഫോട്ടോ: രാജസ്ഥാന്‍ റോയല്‍സ്, ട്വിറ്റര്‍
സഞ്ജു സാംസണ്‍ പരിശീലനത്തിന് ഇടയില്‍/ഫോട്ടോ: രാജസ്ഥാന്‍ റോയല്‍സ്, ട്വിറ്റര്‍

വാങ്കഡെ: ഐപിഎല്ലില്‍ ഇന്ന് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. കളിച്ചതില്‍ മൂന്ന് കളിയും ജയിച്ചാണ് ബാംഗ്ലൂര്‍ നില്‍ക്കുന്നത്. മൂന്ന് കളിയില്‍ നിന്ന് രണ്ട് തോല്‍വിയും ഒരു ജയവുമാണ് രാജസ്ഥാന്റെ സമ്പാദ്യം. 

ബാറ്റിങ് പ്രയാസം എന്ന് വിലയിരുത്തപ്പെട്ട ചെപ്പോക്കില്‍ മൂന്ന് കളിയിലും ജയം പിടിച്ചാണ് ബാംഗ്ലൂര്‍ എത്തുന്നത്. 2020ല്‍ രാജസ്ഥാനെ രണ്ട് മത്സരങ്ങളിലും ബാംഗ്ലൂര്‍ തോല്‍പ്പിച്ചു. ഡിവില്ലിയേഴ്‌സ്, മാക്‌സ് വെല്‍ എന്നിവരുടെ തകര്‍പ്പന്‍ ഫോമിലാണ് ബാംഗ്ലൂരിന്റെ കരുത്ത്. 

പ്ലേയിങ് ഇലവനില്‍ വലിയ തലവേദനകളില്ലാതെ ബാംഗ്ലൂര്‍ വരുമ്പോള്‍ ആര്‍ച്ചറുടെ കൂടി മടക്കം രാജസ്ഥാന് വലിയ തിരിച്ചടിയാവുന്നു. ഓപ്പണിങ്ങില്‍ വോഹ്‌റയുടെ മോശം ഫോം. മധ്യനിരയില്‍ സ്ഥിരതയില്ലായ്മ എന്നിവ രാജസ്ഥാന് തലവേദനയാണ്. കഴിഞ്ഞ കളിയില്‍ 45 റണ്‍സിനാണ് രാജസ്ഥാനെ ചെന്നൈ തോല്‍പ്പിച്ചത്. 

ഐപിഎല്ലില്‍ ഇതുവരെ ഏറ്റുമുട്ടിയപ്പോള്‍ 10 വട്ടം വീതം ഇരുവരും ജയം പിടിച്ചു. ബാറ്റിങ്ങിനെ തുണക്കുന്നതാണ് വാങ്കഡെയിലെ പിച്ച്. കഴിഞ്ഞ 5 ഐപിഎല്‍ മത്സരങ്ങള്‍ നോക്കുമ്പോള്‍ 170 റണ്‍സ് ആണ് ഇവിടുത്തെ ശരാശരി സ്‌കോര്‍. 

സീസണിലെ രാജസ്ഥാന്റെ ആദ്യ കളിയില്‍ സെഞ്ചുറി നേടിയെങ്കിലും പിന്നെ വന്ന രണ്ട് കളിയിലും സഞ്ജു നിരാശപ്പെടുത്തി. ഇന്നും സഞ്ജുവിന് സ്‌കോര്‍ ഉയര്‍ത്താനായില്ലെങ്കില്‍ വീണ്ടും വിമര്‍ശനം ശക്തമാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com