ഒന്ന് ക്ലിക്ക് ആയാല്‍ മതി, പിന്നെ തിരിഞ്ഞു നോക്കലുണ്ടാവില്ല: സൂര്യകുമാര്‍ യാദവ്‌

എല്ലാ കളിയിലും ഉത്തരവാദിത്വം ഏറ്റെടുത്ത് കളിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇവിടെ അത് ഫലം കണ്ടില്ല
മുംബൈ ഇന്ത്യന്‍സ് ടീം അംഗങ്ങള്‍/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍
മുംബൈ ഇന്ത്യന്‍സ് ടീം അംഗങ്ങള്‍/ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍

ചെന്നൈ: പഞ്ചാബിനെതിരായ തോല്‍വിയില്‍ ആശങ്കപ്പെടാനില്ലെന്ന് മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ്. ഒരു കളിയിലെ മാത്രം പ്രശ്‌നമാണ് ഇതെന്നും ശക്തമായി തിരികെ വരുമെന്നും സൂര്യകുമാര്‍ പറഞ്ഞു. 

നെറ്റ്‌സില്‍ വളരെ അധികം കഠിനാധ്വാനം ചെയ്യുന്നുണ്ട് ടീം. ഇവിടെ സംഭവിച്ചത് ഒരു കളിയിലെ മാത്രം പ്രശ്‌നമാണ്. ഞങ്ങള്‍ക്ക് തിരികെ വരാന്‍ സാധിക്കും. എല്ലാ കളിയിലും ഉത്തരവാദിത്വം ഏറ്റെടുത്ത് കളിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇവിടെ അത് ഫലം കണ്ടില്ല. കളിയില്‍ അങ്ങനെ സംഭവിക്കും. എന്നാല്‍ അവര്‍ക്ക് ശക്തമായി തിരികെ വരാന്‍ സാധിക്കും എന്നെനിക്ക് ഉറപ്പുണ്ട്, സൂര്യകുമാര്‍ യാദവ് പറഞ്ഞു. 

അഞ്ച് മത്സരങ്ങളാണ് ചെന്നൈയില്‍ മുംബൈ ഇന്ത്യന്‍സ് കളിച്ചത്. അതില്‍ മൂന്ന് കളിയില്‍ തോറ്റപ്പോള്‍ രണ്ട് കളിയില്‍ ജയിച്ചു. ചെന്നൈയിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്ന് സൂര്യകുമാര്‍ പറഞ്ഞു. അതുപോലുള്ള വിക്കറ്റില്‍ കളിച്ചാണ് പരിശീലനം നടത്തുന്നത്. 

ഇതുപോലുള്ള സാഹചര്യങ്ങള്‍ ഇതിന് മുന്‍പും ഞങ്ങള്‍ നേരിടുകയും ശക്തമായി തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. ഒരു കളിയില്‍ ക്ലിക്കായി കഴിഞ്ഞാല്‍ പിന്നെ ഒരു തിരിഞ്ഞു നോട്ടം ഉണ്ടാവില്ലെന്നും മുംബൈ ഇന്ത്യന്‍സ് ബാറ്റ്‌സ്മാന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com