ധവാന് മങ്കാദിങ് മുന്നറിയിപ്പ് കൊടുത്ത പൊള്ളാര്‍ഡ്; ദിവസങ്ങള്‍ പിന്നിടും മുന്‍പ് മുംബൈ ഓള്‍റൗണ്ടര്‍ ചെയ്തത് 

മുഹമ്മദ് ഷമി തന്റെ കയ്യില്‍ നിന്ന് പന്ത് റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ പൊള്ളാര്‍ഡ് ക്രീസ് ലൈനില്‍ നിന്ന് ഏറെ ദൂരം പുറത്തേക്കിറങ്ങി
ക്രീസ് ലൈനിന് പുറത്തേക്കിറങ്ങി നില്‍ക്കുന്ന പൊള്ളാര്‍ഡ്/വീഡിയോ ദൃശ്യം
ക്രീസ് ലൈനിന് പുറത്തേക്കിറങ്ങി നില്‍ക്കുന്ന പൊള്ളാര്‍ഡ്/വീഡിയോ ദൃശ്യം

ചെന്നൈ: ഡല്‍ഹിക്കെതിരായ കളിയില്‍ ശിഖര്‍ ധവാന് മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ പൊള്ളാര്‍ഡ് മങ്കാദിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പഞ്ചാബിനെതിരായ കളിയില്‍ ബൗളര്‍ ഡെലിവറി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പൊള്ളാര്‍ഡ് നിന്നത് ക്രീസ് ലൈനില്‍ നിന്ന് ഏറെ ദൂരം പുറത്തിറങ്ങി. 

മുഹമ്മദ് ഷമി തന്റെ കയ്യില്‍ നിന്ന് പന്ത് റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ പൊള്ളാര്‍ഡ് ക്രീസ് ലൈനില്‍ നിന്ന് ഏറെ ദൂരം പുറത്തേക്കിറങ്ങിയതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മുംബൈ ഇന്നിങ്‌സിന്റെ അവസാന ഓവറിലെ രണ്ടാമത്തെ ഡെലിവറിയിലാണ് സംഭവം. 

സ്‌കോര്‍ ഉയര്‍ത്താന്‍ ഓരോ ബോളും പ്രയോജനപ്പെടുത്താന്‍ മുംബൈ ശ്രമിക്കുകയായിരുന്നു ഈ സമയം. ക്രീസ് ലൈനില്‍ നിന്ന് ഇത്രയും മുന്‍പോട്ട് കയറി നിന്നതിന് ശിക്ഷ നല്‍കണം എന്ന് കമന്ററി ബോക്‌സിലുണ്ടായ ദിനേശ് കാര്‍ത്തിക് പറഞ്ഞു. 

ഏതാനും ദിവസം മുന്‍പ് സിഎസ്‌കെ താരം ബ്രാവോയും മുസ്താഫിസൂറിന്റെ ഡെലിവറി നേരിടാന്‍ ക്രീസ് ലൈനില്‍ നിന്ന് ഏറെ മുന്‍പിലോട്ട് കയറിയിരുന്നു. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കണം എന്ന് ഹര്‍ഷ ബോഗ്‌ലെ, സൈമണ്‍ ഡൗള്‍ എന്നിവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com